Friday, April 17, 2026
Home » സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത്തും ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും ബിജെപിയില്‍
സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത്തും ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും ബിജെപിയില്‍

സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത്തും ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും ബിജെപിയില്‍

by Editor
Send your news and Advertisements

തിരുവനന്തപുരം: സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത്തും ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ഇരുവരും ബിജെപി അംഗത്വം സ്വീകരിച്ചു. റോബിന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നുമുള്ള അഭ്യൂഹം നിലനിന്നിരുന്നു. താന്‍ സംഘിയാണെന്ന് അഭിമാനത്തോടെ പറയും എന്നായിരുന്നു റോബിന്‍ അന്ന് പ്രതികരിച്ചത്. പിന്നാലെയാണ് ബിജെപി പ്രവേശനം.

രണ്ട് തവണ വൈക്കം എംഎല്‍എയായിരുന്നു കെ അജിത്. പെട്ടെന്നുള്ള തീരുമാനത്തിലല്ല ബിജെപി പ്രവേശനം എന്നും ദളിത് വിഭാഗത്തിന് സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ബിജെപി പ്രവേശനത്തിന് പിന്നാലെ കെ അജിത് പ്രതികരിച്ചു. അത് നേടിയെടുക്കാന്‍ പ്രതിപക്ഷത്തിനും കഴിയുന്നില്ല അതൃപ്തി സിപിഐ നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നു. പരാതി പറഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും അജിത് അതൃപ്തി പ്രകടിപ്പിച്ചു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതിമാരെ കൊണ്ടുവന്നത് ബിജെപിയാണ്. ആ പാര്‍ട്ടിയില്‍ തനിക്ക് പ്രതീക്ഷയുണ്ട്. വൈക്കത്തെ ജനങ്ങളോട് ഭരണ, പ്രതിപക്ഷങ്ങള്‍ നീതി കാണിച്ചില്ല. വൈക്കത്തെ പുതുയുഗ മാറ്റത്തിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെ അജിത്തും പറഞ്ഞു.

You may also like

error: Content is protected !!