Monday, June 22, 2026
Home » ക്രിസ്തുമസ് കാർഡ്
ക്രിസ്തുമസ് കാർഡ്

ക്രിസ്തുമസ് കാർഡ്

കവിത

by Editor

ക്രിസ്തുമസ്, ന്യൂ ഇയർ നാളുകളിൽ
മിന്നുന്ന താരമായ്
നിന്നൊരന്നെ
വില്ലൻ മൊബൈൽ
വന്നു തള്ളിമാറ്റി
ഞാനിന്നു ഫീൽഡ് ഔട്ടായി മാറി.
എന്നിൽ നിറഞ്ഞൊരാ
വർണ്ണങ്ങളും
ഉള്ളിൽ തുളുമ്പും വചനങ്ങളും
എന്നുമൊരാവേശമായിരുന്നു.
എല്ലാർക്കുമാശ്വാസമായിരുന്നു.
എന്നെ തിരഞ്ഞൊന്നു
കൈക്കലാക്കാൻ
എന്തായിരുന്നു തിരക്കുകൂട്ടൽ
എൻ വരവും കാത്തു
പാതവക്കിൽ
എത്രയോ പേർ കാത്തു
നിന്നിരുന്നു.
ഇന്നെന്നെയാരു തിരക്കീയിടുവാൻ
ഇന്നീ തിരക്കിൽ ഞാൻ
മായുമോർമ്മ
എന്നെത്തിരയാൻ
തിരിഞ്ഞു നോക്കാൻ
ഇന്നില്ല നേരമൊരാൾക്കു
പോലും
പോയിമറഞ്ഞൊരാ
നല്ല നാളിൻ
ഓർമ്മക്കുറിപ്പായി
മാറി ഞാനും.
ഇത്രമാത്രം മണ്ണിലെ പ്രഭാവം
ഹ്രസ്വനാൾക്കുളളിലെ
മിന്നൽ മാത്രം.

ഹേന പ്രസാദ് റ്റി. എൻ
കോട്ടയം

Send your news and Advertisements

You may also like

error: Content is protected !!