Monday, November 23, 2026
Home » അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസമിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്, വോട്ടെണ്ണൽ ഒക്ടോബർ 9 ന്
തിരഞ്ഞെടുപ്പ്

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസമിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്, വോട്ടെണ്ണൽ ഒക്ടോബർ 9 ന്

by Editor

പുതുച്ചേരി: തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന് (ഒക്ടോബർ 6) നടക്കുന്നു. ഈ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ 9 വെള്ളിയാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്.

അസമിലെ നഗാവ് ലോക്‌സഭാ മണ്ഡലം. തമിഴ്‌നാട്ടിലെ മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങൾ. പുതുച്ചേരിയിലെ തട്ടാഞ്ചവാടി നിയമസഭാ മണ്ഡലം. പശ്ചിമ ബംഗാളിലെ റെജിനഗർ, നന്ദിഗ്രാം നിയമസഭാ മണ്ഡലങ്ങൾ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ. മുഖ്യമന്ത്രി സുവേന്ദു അധികാരി ഒഴിഞ്ഞതിനെ തുടർന്നാണ് പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ തെരഞ്ഞെടുപ്പ് ഫലം മുന്നണികൾക്കും പാർട്ടികൾക്കും നിർണായകമാകും.

കോൺഗ്രസ് നേതാവായിരുന്ന പ്രദ്യുത് ബോർദോലോയ് രാജി വെച്ച് ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്നാണ് അസമിലെ നഗാവ് ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇവിടെ ബി.ജെ.പിയുടെ ദേവാശിഷ് ശർമ്മ, കോൺഗ്രസിന്റെ സിബാമണി ബോറ, എ.ഐ.യു.ഡി.എഫ് (AIUDF) തലവൻ മുഹമ്മദ് ബദ്‌റുദ്ദീൻ അജ്മൽ എന്നിവർ തമ്മിലാണ് പ്രധാന മത്സരം.

Send your news and Advertisements

You may also like

error: Content is protected !!