Friday, June 19, 2026
Home » നടിമാരായ അഞ്ജലിയും വീണയും ലക്ഷ്മി പ്രിയയും ട്വന്റി-20 സ്ഥാനാർഥികളാകും; പ്രഖ്യാപിച്ച് സാബു എം ജേക്കബ്
നടിമാരായ അഞ്ജലിയും വീണയും ലക്ഷ്മി പ്രിയയും ട്വന്റി-20 സ്ഥാനാർഥികളാകും; പ്രഖ്യാപിച്ച് സാബു എം ജേക്കബ്

നടിമാരായ അഞ്ജലിയും വീണയും ലക്ഷ്മി പ്രിയയും ട്വന്റി-20 സ്ഥാനാർഥികളാകും; പ്രഖ്യാപിച്ച് സാബു എം ജേക്കബ്

by Editor

കൊച്ചി: സിനിമ-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് ട്വന്റി-20 ഇത്തവണ ജനവിധി തേടുന്നത്. പ്രശസ്ത നടിമാരായ വീണാ നായരും അഞ്ജലി നായരും ലക്ഷ്മി പ്രിയയും പാർട്ടി സ്ഥാനാർഥികളാകും. ഏറ്റുമാനൂർ മണ്ഡലത്തിൽനിന്നാണ് നർത്തകിയും നടിയുമായ വീണാ നായർ മത്സരിക്കുന്നത്. തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് നടി അഞ്ജലി നായർ ജനവിധി തേടുന്നത്. പെരുമ്പാവൂരിൽ നിന്നാണ് ലക്ഷ്മി പ്രിയ മത്സരിക്കുന്നത്.

കിഴക്കമ്പലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സാബു ജേക്കബാണ് ഇവരുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. അങ്കമാലിയിൽ റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പ്രോമി കുര്യാക്കോസ് സ്ഥാനാർഥിയാകും.

സ്ഥാനാർത്ഥികളും മണ്ഡലങ്ങളും
1). തൃപ്പൂണിത്തുറ: അഞ്ജലി നായർ (നടി)
2). ഏറ്റുമാനൂർ: വീണാ നായർ (നടി)
3). പെരുമ്പാവൂർ: ലക്ഷ്മി പ്രിയ (നടി)
4). തൃക്കാക്കര: ഖിൽ മാരാർ (സംവിധായകൻ, ബിഗ് ബോസ് വിജയി)
5). കൊടുങ്ങല്ലൂർ: ഡോ. വർഗീസ് ജോർജ് (ഉമ്മൻ ചാണ്ടിയുടെ മരുമകൻ)
6). ചാലക്കുടി: അഡ്വ. ചാർളി പോൾ
7). കുന്നത്തുനാട്: ബാബു ദിവാകരൻ
8). തൃക്കരിപ്പൂർ: രവി കുളങ്ങര
9). തിരുവമ്പാടി: സണ്ണി തോമസ്
10). പിറവം: ജിബി അബ്രാഹം:
11). റാന്നി: തോമസ് കെ. സാമുവൽ
12). അങ്കമാലി: പ്രോമി കുര്യാക്കോസ്

Assembly Election 2026 Keralam Candidates >> 

തൃക്കാക്കരയിൽ സംവിധായകന്‍ അഖിൽ മാരാര്‍ സ്ഥാനാർഥിയാകും; മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

Send your news and Advertisements

You may also like

error: Content is protected !!