Home » മണ്ഡ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്‌സിങ് വിദ്യാർഥിനി മരിച്ചു.
മണ്ഡ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്‌സിങ് വിദ്യാർഥിനി മരിച്ചു.

മണ്ഡ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്‌സിങ് വിദ്യാർഥിനി മരിച്ചു.

by Editor

മൈസൂരു: കർണാടകയിലെ മണ്ഡ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്‌സിങ് വിദ്യാർഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ കടുവിനാൽ സ്വദേശി അനു മാത്യുവിൻ്റെ മകൾ അലീന സൂസൻ അനു (20) ആണ് മരിച്ചത്. മണ്ഡ്യയിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ മൂന്നാംവർഷ വിദ്യാർഥിനിയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ ഇന്തുവാലുവിലെ സർവീസ് റോഡിൽ വെച്ചായിരുന്നു അപകടം. അലീനയും സുഹൃത്തും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അലീന സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (മിംസ്) പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സുവർണ കർണാടക കേരള സമാജം ഭാരവാഹികളുടെ നേതൃത്വത്തിലാണ് ആശുപത്രിയിലെയും പൊലീസ് സ്റ്റേഷനിലെയും ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. സൗദി അറേബ്യയിലുള്ള മാതാപിതാക്കൾ നാട്ടിലെത്തിയ ശേഷം സംസ്‌കാര ചടങ്ങുകൾ നടക്കും. ലിൻസി സൂസൻ അനുവാണ് മാതാവ്. സഹോദരൻ: അലൻ അനു.

Send your news and Advertisements

You may also like

error: Content is protected !!