Home » കോഴിക്കോട് ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു.
കോഴിക്കോട് ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു.

കോഴിക്കോട് ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു.

by Editor

കോഴിക്കോട്: ഷിഗെല്ല രോഗബാധയെ തുടർന്ന് കോഴിക്കോട് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. വി.കെ.റോഡ് അന്നശ്ശേരി എം.ഐ. എൽ.പി സ്‌കൂൾ യു.കെ ജി വിദ്യാർത്ഥിനിയായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. അമ്മ: പ്രിൻസി മേരി. സഹോദരൻ: മിലൻ.

കുട്ടിക്ക് കടുത്ത പനിയും വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം പ്രാദേശിക ആശുപത്രികളിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച രണ്ടു കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു.

ഷിഗെല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയകൾ മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് ഷിഗെല്ലോസിസ് (Shigellosis). ഇത് പ്രധാനമായും മനുഷ്യന്റെ ദഹനവ്യവസ്ഥയെയാണ് ബാധിക്കുന്നത്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും ഈ രോഗം ഗുരുതരമാകാൻ സാധ്യത കൂടുതലാണ്. കടുത്ത വയറിളക്കം, ഉയർന്ന പനിയും ശക്തമായ വയറുവേദനയും, ഛർദ്ദി, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയൊക്കെയാണ് പ്രധാന രോഗലക്ഷണങ്ങൾ.

രോഗം പകരുന്ന വഴികൾ

  • മലിനമായ ജലത്തിലൂടെയും കേടായ ഭക്ഷണ പദാർത്ഥങ്ങളിലൂടെയും.
  • കൃത്യമായി കഴുകാത്ത പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നത് വഴി.
  • രോഗബാധിതരായ വ്യക്തികളുമായുള്ള നേരിട്ടുള്ള സമ്പർക്കം വഴിയും ഈ ബാക്ടീരിയ പകരാം

മുൻകരുതലുകൾ

  • കുടിക്കാൻ എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക
  • ഭക്ഷണത്തിന് മുൻപും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പിട്ട് നന്നായി കഴുകുക.
  • പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
  • പഴകിയതോ തുറന്നുവെച്ചതോ ആയ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.
  • കുട്ടികളിൽ കടുത്ത വയറിളക്കമോ പനിയോ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി എത്രയും വേഗം ഡോക്ടറെ കാണിക്കുക.
Send your news and Advertisements

You may also like

error: Content is protected !!