Mantis Partners Sydney
Friday, February 6, 2026
Mantis Partners Sydney
Home » പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ സ്ഫോടനം; 10 പാക് സൈനികർ കൊല്ലപ്പെട്ടു.
പാക്കിസ്ഥാൻ ബലൂചിസ്ഥാൻ

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ സ്ഫോടനം; 10 പാക് സൈനികർ കൊല്ലപ്പെട്ടു.

by Editor

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ വൻ സ്ഫോടനം. 10 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ബലൂചിസ്ഥാൻ തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്തുള്ള മാർഗറ്റ് പ്രദേശത്താണ് ബോംബ് നിർവീര്യ സ്ക്വാഡിന്റെ വാഹനം ലക്ഷ്യമിട്ട് സ്ഫോടനം നടന്നത്. സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോള്‍ സഹായത്തോടെ ഐ ഇ ഡി ഉപയോഗിച്ചാണ് തകര്‍ത്തത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു.

ബി.എൽ.എ നടത്തുന്ന തുടർച്ചയായ അക്രമങ്ങളുടെ ഭാഗമാണ് ഈ സ്ഫോടനവും. മാർച്ചിൽ ഈ സംഘം ജാഫർ എക്സ്പ്രസ് ട്രെയിൻ ഹൈജാക്ക് ചെയ്തു 60 പേരെ കൊലപ്പെടുത്തിയിരുന്നു. ബലൂച് വിമതരും പാക്കിസ്ഥാൻ സർക്കാരും തമ്മിലുള്ള ദീർഘകാലമായുള്ള സംഘർഷം തുടരുകയാണ്.

പാക്കിസ്ഥാനെ രണ്ടായി വിഭജിക്കൂ, പാക് അധീന കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കൂ; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

Send your news and Advertisements

You may also like

error: Content is protected !!