Tuesday, March 24, 2026
Home » പാക്കിസ്ഥാനെ രണ്ടായി വിഭജിക്കൂ, പാക് അധീന കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കൂ; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
പാക്കിസ്ഥാനെ രണ്ടായി വിഭജിക്കൂ, പാക് അധീന കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കൂ; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

പാക്കിസ്ഥാനെ രണ്ടായി വിഭജിക്കൂ, പാക് അധീന കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കൂ; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

by Editor
Send your news and Advertisements

ഹൈദരാബാദ്: പഹൽഗാമിലെ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് ചുട്ടമറുപടി നൽകണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയ്ക്കൊപ്പം ഹൈദരാബാദില്‍ മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രേവന്ത് റെഡ്ഡി. പോരാട്ടത്തില്‍ രാജ്യത്തെ 140 കോടി ജനങ്ങളും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന്, നമ്മള്‍ പാക്കിസ്ഥാനെതിരെ നടപടി കെെക്കൊളേളണ്ട സമയമാണ്. അവരുടെ പ്രവര്‍ത്തിക്ക്, ഉചിതമായ മറുപടി നാം നല്‍കണം. ഇന്ത്യയിലെ 140 കോടി ജനങ്ങളും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. പാക്കിസ്ഥാനെ രണ്ടായി വിഭജിക്കൂ, എന്നിട്ട് പാക് അധീന കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കൂ.. ഞങ്ങളെല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്, നമ്മള്‍ ഒത്തൊരുമിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കും. 1967-ല്‍ ചൈന നമ്മുടെ രാജ്യത്തെ ആക്രമിച്ചപ്പോള്‍, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി അവര്‍ക്ക് ഉചിതമായ മറുപടി കൊടുത്തിരുന്നു. അതിനുശേഷം, 1971-ല്‍ പാക്കിസ്ഥാന്‍ നമ്മുടെ രാജ്യത്തെ ആക്രമിച്ചപ്പോള്‍ ഇന്ദിരാ ഗാന്ധി അവര്‍ക്കും ഉചിതമായ മറുപടി നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സന്ദേശമായി തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.

പാക്കിസ്ഥാൻ പൗരന്മാരെ കണ്ടെത്തി ഉടൻ തിരികെ അയയ്ക്കണം; മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി

You may also like

error: Content is protected !!