ആഫ്രിക്കൻ സ്ത്രീകൾക്ക് പൊതുവേ മുൻപും പിൻപും കൂടുതലാണ്. അവരെ നേരിട്ട് കാണുമ്പോൾ “ആഹാ” എന്ന് മനസ്സിൽ പറയാറുണ്ട്. അല്ലാതെ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല. നല്ല എണ്ണക്കറുപ്പോടെ മിനുസമാർന്ന തൊലിയുള്ളവർ. ഘാനയിൽ നിന്നുള്ള ഒരു സുഹൃത്ത് “ഞങ്ങളുടെ ആഫ്രിക്കൻ സ്ത്രീകളുടെ സൗന്ദര്യം ഒന്നും, ഇംഗ്ലീഷ് സ്ത്രീകൾക്കില്ല” എന്ന് ഇംഗ്ലണ്ടിൽ വച്ച് പറയുകയുണ്ടായി. മഞ്ഞ ആളുകൾ എന്നു വിളിക്കപ്പെടുന്ന ചൈനക്കാരും, ബ്രൗൺ എന്ന് വിളിക്കപ്പെടുന്ന ഇന്ത്യക്കാരും, വൈറ്റ് എന്ന് വിളിക്കപ്പെടുന്ന യൂറോപ്പുകാരും, വാസ്തവത്തിൽ സുന്ദരീസുന്ദരൻമാർ തന്നെ. സൗന്ദര്യം കണ്ണിലാണ്. ഹൃദയത്തിലാണ്.
രാഹുൽ ഈശ്വർ എന്ന മാന്യദ്ദേഹം ഹണി റോസിൻ്റെ ചിത്രങ്ങളുടെ ആംഗിൾ ശരിയല്ല എന്ന് പറയുന്നത് കേട്ടു. പണ്ട് പണ്ട് കാട്ടിൽ മനുഷ്യർ വസ്ത്രമൊന്നും ധരിക്കാതെയല്ലേ ജീവിച്ചത്? അന്ന് ഈ ആംഗിൾ നോക്കിയിരിക്കുകയായിരുന്നോ ആളുകൾ? അന്ന് കൃഷി ചെയ്യണം, മഴയെ, തീയെ, കാറ്റിനെ, ഭയക്കണം. അതിനിടെ എവിടെ സമയം?
മൂന്നും അഞ്ചും വയസ്സുള്ള കുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുന്നത് അവർ എന്തു പ്രകോപനം ഉണ്ടാക്കിയതു കൊണ്ടാണ്?
സ്ത്രീകൾ വസ്ത്രം അവർക്കിഷ്ടമുള്ളത് ധരിക്കട്ടെ. ഇംഗ്ലണ്ടിലെ കാര്യം പറയട്ടെ. ഇവിടെ റോഡിലൂടെ എതിരെ ഒരു സ്ത്രീ യാതൊന്നും ധരിക്കാതെ വിവസ്ത്രയായി നടന്നു എന്ന് വെക്കുക. ഒരാളും തിരിഞ്ഞു പോലും നോക്കില്ല. എന്തു ധരിക്കണം എന്നത് വ്യക്തിയുടെ സ്വാതന്ത്ര്യമാണ്.
മനുഷ്യന് ചർച്ച ചെയ്യാൻ എത്ര ജീവൽ പ്രശ്നങ്ങളുണ്ട്. പട്ടിണി, ആരോഗ്യം, ദാരിദ്ര്യം, യുദ്ധം, പരിസ്ഥിതി, ചർച്ച അതിലേക്ക് തിരിക്കൂ. ഭൂമിയെയും ഭൂവാസികളെയും രക്ഷിക്കൂ. പൊതു ജനത്തോടുള്ള എളിയ അപേക്ഷയാണ്.
എല്ലാ സ്ത്രീകളും വിവസ്ത്രരായി നടക്കട്ടെ എന്നാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം. നമ്മുടെ നാട്ടിലെ പുരുഷന്മാരുടെ ലൈംഗിക ദാരിദ്ര്യം അവസാനിക്കും. ബലാത്സംഗം ഇല്ലാതാവും. പോൺ സൈറ്റുകളുടെ ആവശ്യമില്ല. കുടുംബ ബന്ധങ്ങൾ കൂടുതൽ സുദൃഢമാവും.
ആ പഴയ ആരണ്യകാലം (കാട്ടിലെ കാലം) തിരികെ വരട്ടെ എന്ന് മനസ്സാ പ്രാർത്ഥിച്ച് നിറുത്തുന്നു.
“നമ്മുടെ കണ്ണ് കുറ്റമറ്റതാവട്ടെ”.
കാളി ലണ്ടൻ