Sunday, April 13, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ; 15 പേർ ആശുപത്രിയിൽ
കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ; 15 പേർ ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ; 15 പേർ ആശുപത്രിയിൽ

by Editor
Mind Solutions

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇരുപത്തിയാറാം മൈലിലെ ‘ഫാസ്’ എന്ന സ്ഥാപനത്തിൽ നിന്നും കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്‌.

പരാതിക്ക് പിന്നാലെ പഞ്ചായത്തും ആരോ​ഗ്യവകുപ്പും ഹോട്ടലിൽ പരിശോധന നടത്തി. ശുചിത്വമില്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്നും ഹെൽത്ത് കാർഡില്ലാതെയാണ് ജീവനക്കാർ ജോലി ചെയ്യുന്നതെന്നും പരിശോധനയിൽ കണ്ടെത്തിയതോടെ ഹോട്ടൽ താൽക്കാലികമായി അടച്ചുപൂട്ടുന്നതിന് അധികൃതർ നിർദേശം നൽകി.

Top Selling AD Space

You may also like

error: Content is protected !!