Wednesday, April 16, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » അമേരിക്കയുടെ താരിഫ് നയങ്ങൾക്കെതിരെ സഖ്യം ചേരാനുള്ള ചൈനയുടെ ക്ഷണം നിരസിച്ച് ഓസ്ട്രേലിയ
അമേരിക്കയുടെ താരിഫ് നയങ്ങൾക്കെതിരെ സഖ്യം ചേരാനുള്ള ചൈനയുടെ ക്ഷണം നിരസിച്ച് ഓസ്ട്രേലിയ

അമേരിക്കയുടെ താരിഫ് നയങ്ങൾക്കെതിരെ സഖ്യം ചേരാനുള്ള ചൈനയുടെ ക്ഷണം നിരസിച്ച് ഓസ്ട്രേലിയ

by Editor
Mind Solutions

കാൻബറ: അമേരിക്കയുടെ താരിഫ് നയങ്ങൾക്കെതിരെ സഖ്യം ചേരാനുള്ള ചൈനയുടെ ക്ഷണം നിരസിച്ച് ഓസ്ട്രേലിയ. ഓസ്ട്രേലിയ ദേശീയ താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നായിരുന്നു പ്രധാനമന്ത്രി ആന്റണി ആൽബനീസിൻറെ നിലപാട്. ചൈനയുടെ നിലപാടിനോട് യോജിക്കില്ലെന്നും ആൽബനീസ് അറിയിച്ചു. ചൈനയുടെ കൈകോർക്കില്ലെന്നും വാണിജ്യ ബന്ധങ്ങളെ വൈവിധ്യവൽക്കരിക്കാനാണ് ലക്ഷ്യമെന്നും പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസും വ്യക്തമാക്കി. മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന യുഎസിൻ്റെ അധീശ സ്വഭാവത്തെ നേരിടാൻ സംയുക്തമായ ചെറുത്തുനിൽപ്പാണ് ആവശ്യമെന്നായിരുന്നു ഓസ്ട്രേലിയയിലെ ചൈനീസ് അംബാസിഡറിന്റെ പ്രതികരണം.

യുഎസ് ചുമത്തിയ 10 ശതമാനം ഇറക്കുമതി ചുങ്കത്തിൽ ഓസ്ട്രേലിയ ആശങ്ക അറിയിച്ചിരുന്നു. എന്നാൽ തിരിച്ചടിക്കുന്ന സമീപനമല്ല രാജ്യം സ്വീകരിച്ചത്. യുഎസുമായി മധ്യസ്ഥ ചർച്ചകളിലൂടെ തീരുവയിൽ മാറ്റം വരുത്താമെന്നാണ് ഓസ്ട്രേലിയ വിശ്വസിക്കുന്നത്. യുഎസിന് വെളിയിൽ മറ്റ് കയറ്റുമതി സാധ്യതകളും രാജ്യം തിരയുന്നുണ്ട്. ഇന്തോനേഷ്യ, ഇന്ത്യ, യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാരം വൈവിധ്യവത്കരിക്കുന്നതിലൂടെ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സാമ്പത്തിക പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഓസ്ട്രേലിയൻ വ്യാപാര മന്ത്രി ഡോൺ ഫാരെൽ അടുത്തിടെ ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ഡൊണാൾഡ് ട്രംപിൻ്റെ നേതൃത്വത്തിലുള്ള യുഎസ് സർക്കാർ ഓസ്ട്രേലിയൻ ഉൽപ്പന്നങ്ങൾക്ക് 10 ശതമാനവും ചൈനയ്ക്ക് 125 ശതമാനവും ഇറക്കുമതി ചുങ്കം ചുമത്തിയതിനു പിന്നാലെയാണ് പ്രതികരണങ്ങൾ.

Top Selling AD Space

You may also like

error: Content is protected !!