15
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. 6.4 തീവ്രത രേഖപ്പെടുത്തി. യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെൻ്ററിനെ (ഇ.എം.എസ്.സി) ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങളാണ് ഈക്കാര്യം റിപ്പോർട്ട് ചെയ്തത്. മൂന്ന് മാസത്തിനിടെ അഫ്ഗാനിസ്ഥാനിൽ ഉണ്ടാകുന്ന മൂന്നാമത്തെ വലിയ ഭൂകമ്പമാണിത്. 121 കിലോമീറ്റർ (75 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഏകദേശം 108,000 ത്തോളം ജനസംഖ്യയുള്ള ബാഗ്ലാനിന് 164 കിലോമീറ്റർ കിഴക്കാണ് പ്രഭവകേന്ദ്രമെന്നും ഇ.എം.എസ്.സി വ്യക്തമാക്കി.