20
ഡാർവിൻ സെൻ്റ് അൽഫോൻസാ സീറോ മലബാർ പള്ളിയിൽ നടന്ന പെസഹാ, ദുഃഖ വെള്ളി ശുശ്രൂഷകൾക്ക് വികാരി റെവ. ഡോ. ജോൺ പുതുവ മുഖ്യ കാർമ്മികത്വം വഹിച്ചു. ഡാർവിൻ ഇറ്റാലിയൻ ക്ലബ്ബിൽ നടന്ന ശുശ്രൂഷകളിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. പാദം കഴുകൽ ശുശ്രൂഷ, വി. കുർബ്ബാന, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവ പെസഹാ നാളിൽ നടന്നു. ദുഃഖ വെള്ളിയിൽ പീഡാനുഭവ വായന ശുശ്രൂഷകൾക്ക് ശേഷം നടന്ന കുരിശിൻ്റെ വഴിയിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ജീവിതത്തിന്റെ സഹനങ്ങളോട് ചേർന്ന് നില്ക്കാൻ കർത്താവിന്റെ സഹനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് വചന സന്ദേശത്തിൽ ഡോ. ജോൺ പുതുവ പറഞ്ഞു. ജോൺ ചാക്കോ, സാൻജോ സേവ്യർ, റിൻസി ബിജോ എന്നിവർ നേതൃത്വം നൽകി.