മുംബൈ: വെസ്റ്റിൻഡീസിനെതിരായ ടി-20 പരമ്പര ഇന്ത്യൻ വനിതാ ടീം സ്വന്തമാക്കി. മൂന്നാം ടി-20 യിൽ വെസ്റ്റ് ഇൻഡീസിനെ 60 റൺസിന് തകർത്താണ് ഇന്ത്യ പരമ്പര നേടുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു. വിൻഡീസിന്റെ മറുപടി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 157 റൺസിൽ അവസാനിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 -നാണ് ഇന്ത്യ സ്വന്തമാക്കിയത്.
നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാന (47 പന്തില്‍ 77), റിച്ചാ ഘോഷ് (54), ജമീമ റോഡ്രിഗസ് (39), രാഘ്വി ബിഷ്ട് (30) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനാണ് സാധിച്ചത്. നാല് വിക്കറ്റ് നേടിയ രാധ യാദവാണ് സന്ദര്‍ശകരെ തകര്‍ത്തത്. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിന് തുടക്കം അത്ര നന്നായില്ല. സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍സ് മാത്രമുള്ളപ്പോള്‍ ക്വിയനാ ജോസഫ് (11) പുറത്തായി. മലയാളി താരം സജന സജീവനാണ് വിക്കറ്റെടുത്തത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിന്‍ഡീസിന് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. ക്യാപ്റ്റന്‍ ഹെയ്‌ലി മാത്യൂസ് (22), ചിന്‍ലെ ഹെന്റി (43), ദിയേന്‍ഡ്രാ ഡോട്ടിന്‍ (25), ഷെമെയ്ന്‍ കാംപെല്‍ (17) , നെരിസ ക്രാഫ്റ്റണ്‍ (9), അലിയാ അല്ലെയ്‌നെ (6), ഷാബിക് ജനാബി (3), സെയ്ദാ ജെയിംസ് (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അഫി ഫ്‌ളെച്ചര്‍ (5), കരിഷ്മ റാംഹരാക്ക് (3) പുറത്താവാതെ നിന്നു. ടോസ് നേടിയ വിൻഡീസ് വനിതകൾ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ഇന്ത്യക്കായി രാധാ യാദവ് നാല് വിക്കറ്റ് നേടി. ദീപ്തി ശർമ്മ, ടൈറ്റസ് സാധു, രേണുക താക്കൂർ എന്നിവരും ഓരോ വിക്കറ്റു വീതം നേടി. റിച്ച ഘോഷിനെ കളിയിലെ താരമായും സ്‌മൃതി മന്ദാനയെ പരമ്പരയുടെ താരമായും തെരഞ്ഞെടുത്തു.