15
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് കമ്പനികളിൽ ഒന്നായ യുണൈറ്റഡ് ഹെൽത്ത്‌കെയറിൻ്റെ സിഇഒ കൊല്ലപ്പെട്ടു. 50 വയസായിരുന്നു. അമേരിക്കൻ സമയം രാവിലെ 6.45 ന് മൻഹാട്ടനിലാണ് കൊലപാതകം നടന്നത്. യുണൈറ്റഡ് ഹെൽത്ത് കെയറിന്റെ വാർഷിക നിക്ഷേപക സമ്മേളനം നടക്കാനിരിക്കെയാണ് കൊലപാതകം. സംഭവത്തിന് പിന്നാലെ ഇന്ന് നടക്കേണ്ടിയിരുന്ന നിക്ഷേപക സംഗമം കമ്പനി റദ്ദാക്കി.