32
കാന്‍ബെറ: ഓസ്‌ട്രേലിയയിൽ സന്ദർശനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ക്ക് പാര്‍ലമെന്റ് ഹൗസില്‍ വിരുന്നൊരുക്കി പ്രധാനമന്ത്രി ആന്തണി ആല്‍ബനീസി. താരങ്ങളെ ഓരോരുത്തരേയും പ്രത്യേകം അഭിവാദ്യംചെയ്ത ആല്‍ബനീസ്, ഇവരുമായി കുശലം പങ്കുവെച്ചു. നായകന്‍ രോഹിത് ശര്‍മ താരങ്ങളെ ഓരോരുത്തരെയായി ആല്‍ബനീസിക്ക് പരിചയപ്പെടുത്തി. ജസ്പ്രീത് ബുംറയുടെ ബോളിങ് ആക്ഷനെ അദ്ദേഹം പ്രശംസിച്ചു.
മനുക ഓവലില്‍ പ്രൈംമിനിസ്റ്റേഴ്സ് ഇലവനുമായുള്ള രണ്ടുദിവസത്തെ പരിശീലന മത്സരത്തിനായാണ് ഇന്ത്യന്‍ ടീം ബുധനാഴ്ച കാന്‍ബെറയിലെത്തിയത്. ശനിയാഴ്ചയും ഞായറാഴ്ചയുമാണ് മാച്ച്. ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് മത്സരത്തിനായാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ എത്തിയത്. ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു.