Tuesday, March 24, 2026
Home » ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു.
പാക് അധിനിവേശ കശ്മീരിർ POK

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു.

by Editor
Send your news and Advertisements

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ വധിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിൻപഥേർ കെല്ലർ പ്രദേശത്ത് ഇന്നു (ചൊവ്വാഴ്ച) നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്. ഇന്ന് പുലർച്ചെ തുടങ്ങിയ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. എന്നാൽ ഷോപ്പിയാനിലെ വനങ്ങളിൽ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന ഭീകരർക്ക് പഹൽഗാം ആക്രമണവുമായി പങ്കുണ്ടോ എന്ന് വ്യക്തമല്ല.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതായി കരുതപ്പെടുന്ന ആദിൽ ഹുസൈൻ തോക്കർ, അലി ഭായ്, ഹാഷിം മൂസ എന്നിവരെ പിടികൂടുന്നതിനായി സുരക്ഷാ ഏജൻസികൾ പോസ്റ്ററുകൾ സ്ഥാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഏറ്റുമുട്ടൽ. വിശ്വസനീയമായ വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

You may also like

error: Content is protected !!