ന്യൂഡൽഹി:പോപ്പുലർ ഫ്രണ്ടിന് പണം നൽകിയ പതിനായിരം മലയാളി അക്കൗണ്ടുകൾ എൻഐഎ കണ്ടെത്തി. ആകെ 13,000 അക്കൗണ്ടുകൾ കണ്ടെത്തിയതിൽ പതിനായിരവും കേരളത്തിൽ നിന്നുള്ളതാണെന്നത് ആഭ്യന്തര മന്ത്രാലയം അതീവ ഗൗരവമായാണ് കാണുന്നത്. എയർപോർട്ടിൽ വന്നിറിങ്ങിയാലുടൻ ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള എല്ലാം സജ്ജീകരണവും ഏജൻസികൾ നടത്തിയിട്ടുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹത്രാസ് കേസ് പ്രതികളായ സിദ്ദിഖ് കാപ്പന്റെയും റൗഫ് ഷെരീഫിന്റെയും ഭാര്യമാരുടെയും ബന്ധുക്കളുടെയും പേരിൽ പണമയച്ചവരും ലിസ്റ്റിലുണ്ട് എന്നാണ് റിപ്പോർട്ട്.
രണ്ട് ദിവസം മുമ്പ് പിഎഫ്ഐ അംഗമായ മുഹമ്മദ് ആലത്തിനെ ഡൽഹി എയർപോർട്ടിൽ വെച്ച് എൻഐഎ പിടികൂടിയിരുന്നു. തുടർന്നാണ് മലയാളി അക്കൗണ്ടുകളുടെ വിവരങ്ങളും പുറത്ത് വന്നത്. ബിഹാർ സ്വദേശിയായ ആലം പിഎഫ്ഐക്ക് വേണ്ടി ഹവാല പണിമിടപാട് നടത്തിയതായി എൻഐഎ കണ്ടെത്തിരുന്നു. ദുബായിൽ നിന്നാണ് ഇയാൾ എത്തിയത്.