Friday, June 26, 2026
Home » വാൽപ്പാറയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 40 പേർക്ക് പരുക്ക്.
വാൽപ്പാറയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 40 പേർക്ക് പരുക്ക്.

വാൽപ്പാറയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 40 പേർക്ക് പരുക്ക്.

by Editor

വാൽപ്പാറ: വാൽപ്പാറയിൽ ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് 40 പേർക്ക് പരുക്ക്. തിരുപ്പൂരിൽനിന്ന് വാൽപ്പാറയിലേക്ക് പുറപ്പെട്ട തമിഴ്നാട് സർക്കാരിന്റെ ബസാണ് മറിഞ്ഞത്. പരുക്കേറ്റവരെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. 33ാം ഹെയർപിൻ വളവിൽ നിന്നും ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടമുണ്ടായതിന് കാരണം. 72 പേരാണ് ബസിലുണ്ടായതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ 14 പേരെ പൊള്ളാച്ചിയിലെ സ‍ർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Send your news and Advertisements

You may also like

error: Content is protected !!