Friday, April 17, 2026
Home » മഴ കനക്കും; കേരളത്തിൽ നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
മഴ കനക്കും

മഴ കനക്കും; കേരളത്തിൽ നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

by Editor
Send your news and Advertisements

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ നാളെ മുതൽ മഴ സജീവമാകാൻ സാധ്യതയെന്നാണ് പ്രവചനം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഈ ജില്ലകളിലും കൂടാതെ മലപ്പുറത്തും ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി , തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടിമിന്നലോടെ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലടക്കം കനത്ത ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ കർണാടക തീരത്തിന് മുകളിൽ ന്യൂന മർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അഞ്ച് ദിവസം മഴ തുടരുമെന്നാണ് പ്രവചനം.

സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം

You may also like

error: Content is protected !!