Tuesday, May 26, 2026
Home » ഫ്രാൻസിസ് മാർപ്പാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് മെയ് ഏഴിന്
ഫ്രാൻസിസ് മാർപാപ്പ

ഫ്രാൻസിസ് മാർപ്പാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് മെയ് ഏഴിന്

by Editor

വത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് മെയ് ഏഴിന്. വത്തിക്കാനിൽ ഇന്നലെ ചേർന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം. ആകെയുള്ള 256 കർദിനാൾമാരിൽ എൺപത് വയസിൽ താഴെ പ്രായമുള്ള 135 കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുക. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന ആൾ ഫ്രാൻസിസ് പാപ്പയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെടും. ആർക്കെങ്കിലും നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നത് വരെ കോൺക്ലേവ് തുടരും.

പുതിയ മാർപാപ്പയെ തിരഞ്ഞെടുത്താൽ വത്തിക്കാനിലെ സിസ്റ്റെയ്ൻ ചാപ്പലിലെ പുകക്കുഴലിൽ നിന്ന് വെളുത്ത പുക പുറത്തുവരും. കോൺക്ലേവിനു മുന്നോടിയായി സിസ്റ്റെയ്ൻ ചാപ്പലിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം നിരോധിച്ചു.

Send your news and Advertisements

You may also like

error: Content is protected !!