Sunday, May 3, 2026
Home » ഉൽസവ സീസൺ – ആനക്കലിയുടെ കാലം
ഉൽസവ സീസൺ - ആനക്കലിയുടെ കാലം

ഉൽസവ സീസൺ – ആനക്കലിയുടെ കാലം

by Editor

കൂടൽ മാണിക്യം ക്ഷേത്രോത്സവം വാഴ്‌വാടി കാശിനാഥൻ രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു തുടങ്ങി ആനക്കലിയുടെ വാർത്തകൾ കൂടിവരുന്ന സമയമാണിപ്പോൾ. കേരളത്തിൽ ഉത്സവങ്ങളുടെ സീസൺ ആണ്. മിക്കവാറും ദിവസങ്ങളിൽ ഉത്സവത്തിനിടയിൽ ആനകൾ ഇടയാറുണ്ട്. വിഷ്വൽ മീഡിയകളിൽ ഇത് ലൈവ് ആയി കാണിക്കാറുമുണ്ട്. ഇതു വരെ ഈ വർഷം ആരും കൊല്ലപ്പെട്ടിട്ടില്ല. ഇപ്പോൾ ഉത്സവത്തിനിടയിൽ അല്ലെങ്കിലും ഉത്സവ പരിസരത്ത് കെട്ടി ഉറപ്പിച്ച ആന രണ്ടാം പാപ്പാനെ കൊലപ്പെടുത്തി. കാശിനാഥൻ കലഹസ്വഭാവം കാണിച്ചതിനാൽ ആണ് അവനെ കെട്ടി ഉറപ്പിച്ചത്.

ക്ഷേത്ര ഉത്സവങ്ങളിൽ അണിയിച്ചൊരുക്കിയ ഗജങ്ങളെ നിരീക്ഷിക്കുക ഏറെകൗതുകകരമാണ്. ഈ വർഷത്തെ വേനൽച്ചൂട് 39–40 ഡിഗ്രി സെൽഷ്യസ് ആണ്. ആനകൾക്ക് ഇത് മാനസിക ശാരീരിക അസ്വസ്ഥതകളും സംഘർഷങ്ങളും ഉണ്ടാക്കും. ഇവർക്ക് വിയർപ്പു ഗ്രന്ഥികൾ ഇല്ലാത്തതുകൊണ്ട് ശരീരത്തിലെ താപ നിയന്ത്രണം അസാധ്യമാണ്.

സാധു മൃഗങ്ങളാണ് നമ്മുടെ നാട്ടാനകൾ. അവയ്ക്ക് സംസാരശേഷി ഇല്ലാത്തതിനാൽ ആണ് ഇങ്ങനെ കലഹിച്ചും മനുഷ്യരെ കൊന്നും അവർ പറയുന്നത്, എനിക്കു ചുട്ടു പൊള്ളുന്നു, എത്ര നേരമായി ഇങ്ങനെ സർവ്വാഭരണ ധാരിയായി ഞാൻ ദാഹിച്ചും വലഞ്ഞും നിൽക്കുന്നു. Please എന്നേ ആ തണലിലേയ്ക്ക് മാറ്റി നിർത്തി ദേഹത്ത് ഇത്തിരി വെള്ളം ഒഴിക്കൂ……

വിവാദ വിഷയങ്ങൾ സംസാരിക്കുകയോ അതിനെപ്പറ്റി എഴുതുകയോ ചെയ്യുന്നത് safe അല്ലെന്നറിയാം.
എന്നാലും കേൾക്കുവാൻ ചെവികൾ ഉള്ളവർ കേൾക്കട്ടെ, കാണുവാൻ മിഴികൾ ഉള്ളവർ കാണട്ടെ, വിതുമ്പുവാൻ ചുണ്ടുകൾ ഉള്ളവർ വിതുമ്പട്ടെ …

ഒരു ആന സ്‌നേഹി.

ഡോ. കുഞ്ഞമ്മ ജോർജ്ജ്

Send your news and Advertisements

You may also like

error: Content is protected !!