111
കുമളി: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ സ്വകാര്യ ബസില്‍ ഇടിച്ച് ഏഴ് വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. തമിഴ്‌നാട് ഹൊസൂര്‍ സ്വദേശികളായ തീര്‍ഥാടകര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലറില്‍ തേനി ബൈപാസിന് സമീപത്തുവെച്ചു എതിരെ വന്ന ബസ് നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ക്ക് പുറമേ മരിച്ച രണ്ടു പേരും മുന്‍ഭാഗത്താണ് ഇരുന്നിരുന്നത്. അപകടത്തില്‍ പരിക്കേറ്റ 17 പേരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഹൊസൂര്‍ സ്വദേശികളായ ഗണേഷ് (7) നാഗരാജ് (45), കൃഷ്ണഗിരി സ്വദേശി സൂര്യ (23) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം.