134
മലയാളി യുവാവ് ഇംഗ്ലണ്ടിലെ ഐൽ ഓഫ് വൈറ്റ് ദ്വീപിൽ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ കായംകുളം കാക്കാനാട് ചെത്തിപ്പുരയ്ക്കൽ റിഥംസിൽ എബ്രഹാം ഫിലിപ്പിന്റെ മകൻ റെവിൻ എബ്രഹാം ഫിലിപ്പ് (35) ആണ് മരിച്ചത്. പനിയെ തുടർന്ന് ചികിത്സയിൽ തുടരവേ ആണ് മരണം. ഹൃദയാഘാതത്തെ തുടർന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. രണ്ട് വർഷം മുൻപാണ് റെവിൻ യുകെയിൽ എത്തിയത്.
ഐൽ ഓഫ് വൈറ്റ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ നഴ്‌സായ ബിസ്മി ആണ് ഭാര്യ. നാല് വയസ്സുള്ള ഇസ എൽസ റെവിൻ ഏക മകളാണ്. മാതാവ്: എൽസി എബ്രഹാം. സഹോദരി: രേണു അന്ന അന്ന എബ്രഹാം. സഹോദരി ഭർത്താവ്: കെമിൽ കോശി. സംസ്കാരം നാട്ടിൽ നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നതായി ബന്ധുക്കൾ അറിയിച്ചു. കായംകുളം കാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി ഇടവകാംഗമാണ് റെവിൻ.