81
ഇംഫാൽ: സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. സുരക്ഷാസേനയും കുക്കി വിഭാഗക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 27 പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. അക്രമാസക്തർ ഒരു വാഹനത്തിന് തീകൊളുത്തിയതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മണിപ്പൂരിലെ കുക്കി, മെയ്തി മേഖലകളിലെ എല്ലാ വാഹനങ്ങൾക്കും സ്വതന്ത്രമായി സഞ്ചരിക്കാൻ അനുമതി നൽകണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശം നാട്ടുകാർ ലംഘിച്ചതിനെ തുടർന്നാണ് സംഘർഷം ശക്തമായത്.
കാൻപോക്പി ജില്ലയിലെ ദേശീയപാത ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ സംഘർഷം രൂക്ഷമായതോടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവത്തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തിപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.