Mantis Partners Sydney
Sunday, February 15, 2026
Mantis Partners Sydney
Home » നടൻ മൻസൂർ അലി ഖാന്‍റെ മകൻ ലഹരിക്കേസിൽ അറസ്റ്റിൽ
നടൻ മൻസൂർ അലി ഖാന്‍റെ മകൻ ലഹരിക്കേസിൽ അറസ്റ്റിൽ

നടൻ മൻസൂർ അലി ഖാന്‍റെ മകൻ ലഹരിക്കേസിൽ അറസ്റ്റിൽ

by Editor
Send your news and Advertisements

തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ ലഹരിക്കേസിൽ അറസ്റ്റിലായി. അലിഖാൻ തുഗ്ലഖിനെ ആണ് ചെന്നൈ തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലക്കിനെ 12 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ മാസം, ചെന്നൈയിലെ മുകപ്പർ പ്രദേശത്തെ ഒരു സ്വകാര്യ കോളേജിലെ വിദ്യാർത്ഥികൾക്ക് സെൽഫോൺ ആപ്പ് വഴി മയക്കുമരുന്ന് വിറ്റ അഞ്ച് കോളേജ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസം മുമ്പ് ഈ കേസിൽ 10 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്നാണ് തുഗ്ലഖിന് ലഹരിക്കടത്തിൽ പങ്കുളള വിവരം പൊലീസിന് ലഭിച്ചത്.

You may also like

error: Content is protected !!