Friday, June 12, 2026
Home » തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫിന് തിരിച്ചടി, മൂന്നു പഞ്ചായത്തുകൾ പിടിച്ചെടുത്ത് യുഡിഎഫ്.
തിരഞ്ഞെടുപ്പ്

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫിന് തിരിച്ചടി, മൂന്നു പഞ്ചായത്തുകൾ പിടിച്ചെടുത്ത് യുഡിഎഫ്.

by Editor

സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻനേട്ടം. മൂന്നു പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണം പിടിച്ചു. പാലക്കാട് തച്ചൻപാറ, തൃശ്ശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളിൽ ഭരണമാറ്റം. മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫ് അട്ടിമറി വിജയം നേടി. കോട്ടയം അതിരമ്പുഴ മൂന്നാം വാർഡും കൊല്ലം പടിഞ്ഞാറേ കല്ലട എട്ടാം വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. കണ്ണൂർ കണിച്ചാൽ മാടായി പഞ്ചായത്തുകൾ എൽഡിഎഫ് നിലനിർത്തി. 17 ഇടത്ത് യുഡിഎഫും 11 ഇടത്ത് എൽഡിഎഫും മൂന്ന് വാർഡിൽ ബിജെപിയും വിജയിച്ചു. എല്‍ഡിഎഫ് 15, യുഡിഎഫ് 13, ബിജെപി മൂന്ന് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിനുള്ള മുൻപുള്ള സ്ഥിതി.

Send your news and Advertisements

You may also like

error: Content is protected !!