Saturday, July 19, 2025
Mantis Partners Sydney
Home » ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു; ബിജെപിയ്ക്ക് മുന്‍തൂക്കം.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5-ന്, വോട്ടെണ്ണൽ 8-ന്

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു; ബിജെപിയ്ക്ക് മുന്‍തൂക്കം.

by Editor

ന്യൂ ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ഭൂരിഭാഗം എക്‌സിറ്റ് പോളുകളും ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്. ചാണക്യയുടെ എക്‌സിറ്റ് പോളില്‍ ബിജെപിക്ക് 39 മുതല്‍ 44 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നു. ആംആദ്മിക്ക് 25 മുതല്‍ 28 വരെയും കോണ്‍ഗ്രസിന് 2 മുതല്‍ മൂന്ന് സീറ്റ് വരെയും ലഭിക്കുമെന്നും ചാണക്യ പ്രവചിക്കുന്നു.

മാട്രിസെയുടെ പ്രവചനത്തിലും ബിജെപിക്കാണ് മുന്‍തൂക്കം. ബിജെപി 35 മുതല്‍ 40 വരെ സീറ്റ് ലഭിക്കുമെന്നാണ് മാട്രിസെയുടെ പ്രവചനം. ആംആദ്മി 32 മുതല്‍ 37 സീറ്റുവരെ നേടുമെന്നും മാട്രിസെ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് ലഭിക്കുന്നതാകട്ടെ ഒരു സീറ്റും. പി മാര്‍ക് സര്‍വേ പ്രകാരം ബിജെപിക്ക് 40 സീറ്റും ആംആദ്മിക്ക് 30 സീറ്റുമാണ് ലഭിക്കുക.

പീപ്പിള്‍സ് ഇന്‍ സൈറ്റിന്റെ പ്രവചനത്തിലും ബിജെപി തന്നെ മുന്നില്‍. പീപ്പിള്‍സ് ഇന്‍ സൈറ്റ് ബിജെപിക്ക് പ്രവചിക്കുന്നത് 44 സീറ്റുകളാണ്. ആംആദ്മിക്കാകട്ടെ 25 മുതല്‍ 29 സീറ്റുകളും. കോണ്‍ഗ്രസിന് ഒരു സീറ്റ് ലഭിക്കാനും സീറ്റ് ലഭിക്കാതിരിക്കാനുള്ള സാധ്യതയും പീപ്പിള്‍സ് ഇന്‍ സൈറ്റ് പ്രവചിക്കുന്നു.

പീപ്പിള്‍സ് പള്‍സിന്റെ പ്രവചനത്തില്‍ ബിജെപിക്ക് ലഭിക്കുന്നത് 51 മുതല്‍ 60 സീറ്റുകളാണ്. ആംആദ്മിക്ക് 10 മുതല്‍ 19 വരെയും കോണ്‍ഗ്രസിന് സീറ്റ് ലഭിക്കാതിരിക്കുന്ന സാഹചര്യവും പീപ്പിള്‍സ് പള്‍സ് പ്രവചിക്കുന്നു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

പി മാര്‍ക്യു: ബിജെപി: 39-49 ആംആദ്മി: 21-31 കോണ്‍ഗ്രസ്: 0-1
ജെവിസി: ബിജെപി: 39-45 ആംആദ്മി: 22-31 കോണ്‍ഗ്രസ്: 2
ടൈംസ് നൗ: ബിജെപി: 37-43 ആംആദ്മി: 27-34 കോണ്‍ഗ്രസ്: 0-2 മറ്റുള്ളവര്‍: 0-1
ടുഡേയ്‌സ് ചാണക്യ: ബിജെപി: 39-44 ആംആദ്മി: 25-28 കോണ്‍ഗ്രസ്: 2-3 മറ്റുള്ളവര്‍: 0
പോള്‍ ഡയറി: ബിജെപി: 42-50 ആംആദ്മി: 18-25 കോണ്‍ഗ്രസ്: 2 മറ്റുള്ളവര്‍

Delhi Assembly Election 2025: More Details >>

Send your news and Advertisements

You may also like

error: Content is protected !!