Tuesday, July 8, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ഡോക്യുമെൻ്ററിയിൽ നയൻതാരയ്‌ക്ക് പുതിയ കുരുക്ക്, ചന്ദ്രമുഖിയുടെ നിര്‍മാതാക്കളും നോട്ടീസയച്ചു.
‘നയൻ‌താര: ബിയോണ്ട് ദി ഫെയറി ടെയിൽ’

ഡോക്യുമെൻ്ററിയിൽ നയൻതാരയ്‌ക്ക് പുതിയ കുരുക്ക്, ചന്ദ്രമുഖിയുടെ നിര്‍മാതാക്കളും നോട്ടീസയച്ചു.

by Editor

നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി നയന്‍താര ബിയോണ്ട് ദി ഫെയറി ടെയിള്‍ ഇറങ്ങിയതിന് പിന്നാലെ ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങൾ ഡോക്യുമെൻ്ററിയിൽ ഉപയോ​ഗിച്ചെന്ന് കാട്ടിയാണ് നിർമാതാക്കളായ ശിവാജി പ്രൊഡക്ഷൻസ് നോട്ടീസ് അയച്ചത്. 2005-ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ അണിയറ ദൃശ്യങ്ങള്‍ അനുമതി ഇല്ലാതെ ഉപയോഗിച്ചെന്നും 5 കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആണ് നോട്ടീസില്‍ പറയുന്നത്. നേരത്തെ ബിയോണ്ട് ദി ഫെയറി ടെയ്ൽസിനെതിരെ ധനുഷിന്റെ നിർമാണ കമ്പനി വണ്ടർബാർ ഫിലിംസ് 10 കോടിയാണ് നയൻതാരയിൽ നിന്ന് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. നാനും റൗഡി താൻ എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോ​ഗിച്ചതിനാണ് താരത്തിന് വക്കീൽ നോട്ടീസ് അയച്ചത്.

പുതിയ കുരുക്കുമായി ബന്ധപ്പെട്ട് നയന്‍താര ഇതുവരെ പ്രതികരിച്ചിട്ടില്ല. 2005ൽ റിലീസ് ചെയ്ത ചന്ദ്രമുഖി എന്ന ചിത്രത്തിൽ രജനികാന്തായിരുന്നു നായകൻ. നയൻതാരയും ജ്യോതികയും നായികമാരായിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!