126
ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാരിയർ ഇനി കെപിസിസി വക്താവ്. വക്താക്കളുടെ പട്ടികയിൽ സന്ദീപിനെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഉൾപ്പെടുത്തി. പുനഃസംഘടനയിൽ സന്ദീപിനു കൂടുതൽ സ്ഥാനം നൽകും. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഇനി ചാനൽ ചർച്ചകളിൽ സന്ദീപ് വാര്യർ പങ്കെടുക്കും. അഡ്വ ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇൻ ചാർജ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ബിജെപി ക്യാംപിനെ ഞെട്ടിച്ചു സന്ദീപ് കോൺഗ്രസിലെത്തിയത്.