Thursday, July 17, 2025
Mantis Partners Sydney
Home » ഗായകൻ സുഷിൻ ശ്യാം, സംഗീതം ഔസേപ്പച്ചൻ; ‘മച്ചാൻ്റെ മാലാഖ’യിലെ ‘മാലോകരെ ചെവിക്കൊള്ളണേ’ ഗാനം പുറത്തിറങ്ങി.
ഗായകൻ സുഷിൻ ശ്യാം, സംഗീതം ഔസേപ്പച്ചൻ; 'മച്ചാൻ്റെ മാലാഖ'യിലെ 'മാലോകരെ ചെവിക്കൊള്ളണേ' ഗാനം പുറത്തിറങ്ങി.

ഗായകൻ സുഷിൻ ശ്യാം, സംഗീതം ഔസേപ്പച്ചൻ; ‘മച്ചാൻ്റെ മാലാഖ’യിലെ ‘മാലോകരെ ചെവിക്കൊള്ളണേ’ ഗാനം പുറത്തിറങ്ങി.

ചിത്രം ഫെബ്രുവരി 27 തീയേറ്ററുകളിൽ എത്തുന്നു.

by Editor

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാൻ്റെ മാലാഖ‘. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ സുഷീൻ ശ്യം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സിൻ്റോ സണ്ണിയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയ ഗാനം സരീഗമ മലയാളം മ്യൂസിക് ചാനലിലൂടെയാണ് റിലീസ് ആയത്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ചാണ് കു്ടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നത്. ഫെബ്രുവരി 27-ന് തീയേറ്റർ റിലീസായി എത്തുന്ന ചിത്രം തീർത്തുമൊരു ഫൺ ഫിൽഡ് ഫാമിലി എൻ്റർടെയിനർ ആണ്. മഞ്ഞുമ്മൽ ബോയ്സ്, പ്രാവിൻകൂട് ഷാപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം സൗബിൻ നായകനാവുന്ന ചിത്രം ആയതുകൊണ്ട് തന്നെ ഈ സിനിമ കാണാനുള്ള ആവേശം കുറച്ച് കൂടുതലാണ്.

അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവീസിൻ്റെ പതിമൂന്നാമത് ചിത്രമാണിത്. ജക്സൺ ആൻ്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു. ചിത്രത്തിൽ മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ, അഞ്ജന അപ്പുകുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.

ഛായാഗ്രഹണം: വിവേക് മേനോൻ, എഡിറ്റർ: രതീഷ് രാജ്, ലിറിക്സ്: സിൻ്റോ സണ്ണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അമീർ കൊച്ചിൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ലൈൻ പ്രൊഡ്യൂസർ: ടി.എം റഫീഖ്, കലാസംവിധാനം: സഹസ് ബാല, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് മിക്സിങ്: എം.ആർ രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിജോ ജോസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ, സ്റ്റിൽസ്: ഗിരിശങ്കർ, പി.ആർ.ഒ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Send your news and Advertisements

You may also like

error: Content is protected !!