Mantis Partners Sydney
Sunday, February 15, 2026
Mantis Partners Sydney
Home » കുഞ്ഞിന്റെ കരച്ചിൽ അരോചകമായി; സഹോദരിയുടെ സ്നേഹം നഷ്ടപ്പെട്ടെന്ന് തോന്നി: ഹരികുമാറിൻ്റെ റിമാൻഡ് റിപ്പോർട്ട്
കുഞ്ഞിന്റെ കരച്ചിൽ അരോചകമായി; സഹോദരിയുടെ സ്നേഹം നഷ്ടപ്പെട്ടെന്ന് തോന്നി: ഹരികുമാറിൻ്റെ റിമാൻഡ് റിപ്പോർട്ട്

കുഞ്ഞിന്റെ കരച്ചിൽ അരോചകമായി; സഹോദരിയുടെ സ്നേഹം നഷ്ടപ്പെട്ടെന്ന് തോന്നി: ഹരികുമാറിൻ്റെ റിമാൻഡ് റിപ്പോർട്ട്

by Editor
Send your news and Advertisements

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ പ്രതി ഹരികുമാറിന്‍റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. രണ്ടു വയസ്സുകാരി ദേവേന്ദുവിൻ്റെ അമ്മാവൻ ഹരികുമാറാണ് പ്രതി. സഹോദരി ശ്രീതുവിനോടുള്ള വിരോധത്തെ തുടർന്നാണ് ഹരികുമാർ കുട്ടിയെ കൊന്നതെന്നാണ് പോലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ സഹോദരിക്ക് തന്നോടുള്ള സ്നേഹം കുറഞ്ഞെന്ന് ഇയാൾക്ക് തോന്നിയെന്നും റിപ്പോർട്ടിലുണ്ട്.

കുഞ്ഞിന്‍റെ കരച്ചിൽ പോലും ഹരികുമാറിന് അരോചകമായെന്നും കണ്ടെത്തലുണ്ട്. ഹരികുമാറിൻ്റെ പരസ്ത്രീ ബന്ധം സഹോദരി ശ്രീതു വിലക്കിയിരുന്നു. ഇതും വിരോധനത്തിന് കാരണമായി. ഇതെല്ലാം കാരണമാണ് കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന പറയുമ്പോഴും കേസിൽ ദുരൂഹത തുടരുകയാണ്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ കൂടുതൽ വ്യക്തത വരികയുള്ളൂ.

ദേവേന്ദു കൊലക്കേസിൽ 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഹരികുമാറിന് വേണ്ടി അഭിഭാഷകർ ആരും കോടതിയിൽ ഹാജരായിരുന്നില്ല. നിലവിൽ ഹരികുമാറിനെ നെയ്യാറ്റിൻകര സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. തിങ്കളാഴ്ച്ചയാകും പോലീസ് കസ്റ്റഡി അപേക്ഷ നൽകുക. കസ്റ്റഡിയിൽ വാങ്ങിയശേഷം പ്രതിയെ മാനസികാരോഗ്യ വിദഗ്ധരുടെ സാന്നിധ്യത്തിലാകും ചോദ്യം ചെയ്യുക.

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് ഉൾവിളി തോന്നിയത് കൊണ്ടാണെന്ന് ഹരികുമാർ പോലീസിന് മൊഴി നൽകിയിരുന്നു. കൊല്ലണമെന്ന് തോന്നിയപ്പോൾ കൊന്നു എന്നും ഇയാൾ പറഞ്ഞിരുന്ന. ഇയാൾ മൊഴി മാറ്റിപ്പറയുന്നതാണ് പ്രധാന പ്രശ്നമാകുന്നത്. കുട്ടിയുടെ അമ്മ ശ്രീതുവിനെ മഹിളാമന്ദിരത്തിൽ ചോദ്യം ചെയ്തിരുന്നു. റൂറൽ എസ് പിയുടെ നേതൃത്വത്തിലാണ് ശ്രീതുവിനെ ചോദ്യം ചെയ്തത്.

ദേവന്ദുവിന്‍റെ കൊലപാതകത്തിന് പിന്നിൽ ജ്യോത്സ്യന് പങ്കുള്ളതായി തെളിവില്ലെന്നാണ് പോലീസ് വിലയിരുത്തൽ. 36 ലക്ഷം തട്ടിയെടുത്തുവെന്ന ശ്രീതുവിൻ്റെ പരാതിയിലാണ് ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നത്. പണം വാങ്ങിയ കാര്യം ജ്യോത്സ്യൻ ദേവീ ദാസൻ നിഷേധിച്ചു. ഫോൺ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് ഇയാളെ വിട്ടയച്ചത്. ദേവീദാസന്‍റെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും.

ചോദ്യം ചെയ്യലിന് എത്തിയത് സ്വഭാവിക നടപടിയുടെ ഭാഗമാണെന്ന് സ്റ്റേഷനിൽ നിന്നിറങ്ങിയ ശേഷം ദേവീദാസൻ പ്രതികരിച്ചിരുന്നു. നൂറു ശതമാനം കള്ള പരാതിയാണ് എനിക്ക് എതിരെ ഉന്നയിച്ചത്. കൊവിഡിന് മുൻപാണ് ഹരികുമാർ തൻ്റെ അടുക്കൽ ജോലി ചെയ്തിരുന്നതെന്നും ദേവീദാസൻ വിശദീകരിച്ചു.

You may also like

error: Content is protected !!