Tuesday, July 8, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » കാലിഫോർണിയ തീരത്ത് റിക്ടർ സ്‌കെയിൽ 7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം, ജാ​ഗ്രത മുന്നറിയിപ്പ്.

കാലിഫോർണിയ തീരത്ത് റിക്ടർ സ്‌കെയിൽ 7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം, ജാ​ഗ്രത മുന്നറിയിപ്പ്.

by Editor

യുഎസിലെ വടക്കൻ കാലിഫോർണിയയിൽ റിക്ടർ സ്‌കെയിൽ 7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഒറിഗോൺ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോൾട്ട് കൗണ്ടിയിലെ ചെറിയ നഗരമായ ഫെർണ്ടെയ്‌ലിന്റെ പടിഞ്ഞാറ് പ്രാദേശിക സമയം രാവിലെ 10.44 -ന് (ഇന്ത്യൻ സമയം അർധരാത്രി 12.14) ആണ് ഭൂചലനം ഉണ്ടായത്. പെട്രോളിയ, സ്കോട്ടിയ, കോബ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. യുഎസിലെ ദേശീയ സുനാമി കേന്ദ്രം സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് പിൻവലിച്ചതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. സാൻ ഫ്രാൻസിസ്കോ വരെ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നിരവധി സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നതായും തുടർന്ന് ചെറിയ തുടർചലനങ്ങളും അനുഭവപ്പെട്ടതായും, അതിലൊന്ന് 5 തീവ്രത രേഖപെടുത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Send your news and Advertisements

You may also like

error: Content is protected !!