Tuesday, July 8, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » എന്‍സിപി അധ്യക്ഷ സ്ഥാനത്ത് നിന്ന് പി.സി.ചാക്കോ രാജിവച്ചു.
എന്‍സിപി അധ്യക്ഷ സ്ഥാനത്ത് നിന്ന് പി.സി.ചാക്കോ രാജിവച്ചു.

എന്‍സിപി അധ്യക്ഷ സ്ഥാനത്ത് നിന്ന് പി.സി.ചാക്കോ രാജിവച്ചു.

by Editor

എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് പി.സി.ചാക്കോ രാജിവച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറിയതെന്നാണ് വിവരം. നിലവില്‍ ദേശീയ വര്‍ക്കിങ് പ്രസിഡന്റാണ് ചാക്കോ. ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്ത് തുടരണോ എന്ന് ശരദ് പവാര്‍ തീരുമാനിക്കും. എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കാന്‍ ശ്രമിച്ച ചാക്കോ സ്വയം ഒഴിയികയായിരുന്നു. ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍നിന്ന് ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നിരുന്നു.

ചാക്കോയുടെ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന് ശശീന്ദ്രന്‍ പക്ഷം അറിയിച്ചിരുന്നു. 18-ന് വിളിച്ചിരുന്ന യോഗത്തിലും ശശീന്ദ്രന്‍ പക്ഷം പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരുന്നത്. എന്‍.സി.പി. സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് പി.സി. ചാക്കോയെ മാറ്റണമെന്നാവശ്യപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ ഒപ്പുശേഖരണം ആരംഭിച്ചിരുന്നു. ഒപ്പുശേഖരണത്തിന് ശേഷം ദേശീയ സെക്രട്ടറി സതീഷ് തോന്നയ്‌ക്കൽ മുഖേന പരാതി അടുത്തയാഴ്ച ദേശീയ പ്രസിഡന്റ് ശരദ് പവാർ, വർക്കിംഗ് പ്രസിഡന്റ് സുപ്രിയാ സുളെ എന്നിവർക്ക് കെെമാറാനായിരുന്നു തീരുമാനം.

തോമസ് കെ. തോമസിനെ പകരം അധ്യക്ഷനാക്കണമെന്ന ആവശ്യം ശക്തമാണ്. മന്ത്രിസ്ഥാനം കിട്ടാതായതോടെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനം വേണമെന്ന കടുത്ത നിലപാടിലാണ് തോമസ് കെ. തോമസ്. തന്നെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന നിലപാടെടുത്തതോടെയാണ് എ.കെ. ശശീന്ദ്രന്‍, പി.സി. ചാക്കോയ്‌ക്കെതിരേ തിരിഞ്ഞത്.

Send your news and Advertisements

You may also like

error: Content is protected !!