68
പാലക്കാട്: ഈസ്റ്റ് ഒറ്റപ്പാലത്ത് ശിവസേന ജില്ലാ സെക്രട്ടറി മീറ്റ്ന സ്വദേശി വിവേകിനാണ് കുത്തേറ്റത് . ഫൈസൽ എന്നയാളാണ് കുത്തി പരിക്കേൽപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ വിവേകിനെ ഒറ്റപ്പാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. അന്വേഷണം തുടരുകയാണ്.