Saturday, May 23, 2026
Home » മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ ഇനി മുഖ്യമന്ത്രിയുടെ സെക്രട്ടറി.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ ഇനി മുഖ്യമന്ത്രിയുടെ സെക്രട്ടറി.

by Editor

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ ഐഎഎസ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയാകും. 2024 ഡിസംബർ നാലുമുതൽ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു.

രത്തൻ ഖേൽക്കറിൻ്റെ നേതൃത്വത്തിലാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ആരോഗ്യവകുപ്പ് സെക്രട്ടറി, നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഇൻഫോപാർക്ക് ചെയർമാൻ, വിവിധ ജില്ലകളിൽ ജില്ലാകളക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കർണാടക സ്വദേശിയായ അദ്ദേഹം 2013-ൽ കണ്ണൂർ കളക്ടർ ആയിരിക്കെ മികച്ച കളക്ടർക്കുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്‌കാരത്തിനു അർഹനായിട്ടുണ്ട്. 2003 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. മെഡിക്കൽ ബിരുദധാരിയുമാണ്.

ടി ശ്രീകുമാറാണ് മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി. സീജി ജി എസ് പ്രസ് സെക്രട്ടറിയാകും. റോയ് മാത്യുവാണ് മീഡിയ സെക്രട്ടറി. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ 20 പേരാണുള്ളത്. വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോ​ഗസ്ഥരും വിരമിച്ച പ്രമുഖരും ഉൾപ്പ‌ടെ 20 പേരെയാണ് ആദ്യ ​ഘട്ടത്തിൽ പേഴ്സ്നൽ സ്റ്റാഫിലേക്ക് നിയമിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.

പേഴ്സണൽ സ്റ്റാഫ്- തസ്തിക
ശ്രീകുമാർ ടി – സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി
സീജി കടയ്ക്കൽ – പ്രസ് സെക്രട്ടറി
റോയ് മാത്യു – മീഡിയ സെക്രട്ടറി
മനോജ് കുമാർ പി.എൻ – അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
തിലകൻ കെപികെ – അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
അനീഷ് അനിരുദ്ധൻ – അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
മോഹനചന്ദ്രൻ എംഎസ്- അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
പത്മകുമാർ എം – അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി
എബിമോൻ പിഎ – അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി
ജാഫർഖാൻ എസ്- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
ജയചന്ദ്രൻ എ – അസിസ്റ്റന്റ്റ് പ്രൈവറ്റ് സെക്രട്ടറി
പ്രകാശ് ഒ.റ്റി. – അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
വിനീത് റ്റി.സി. പേഴ്‌സണൽ അസിസ്റ്റന്റ്
എം. ബി. സുരേഷ് ബാബു – അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്
പ്രശാന്ത് എം.കെ- അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്
വി. കെ. കമറുദ്ദീൻ- അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്
ഹരിനാഥ് കെ. – അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ്
ജയകുമാർ എസ്. – സെക്ഷൻ ഓഫീസർ
ജോസഫ് റ്റി.ഡി – ക്ലാർക്ക്
ആഷിഫ് വി.ജെ – ക്ലാർക്ക്

Send your news and Advertisements

You may also like

error: Content is protected !!