Monday, November 16, 2026
Home » ചരിത്രത്തില്‍ ആദ്യമായി ട്രംപ്- ഷി- പുട്ടിന്‍ കൂടിക്കാഴ്ച ചൈനയില്‍
ചരിത്രത്തില്‍ ആദ്യമായി ട്രംപ്- ഷി- പുട്ടിന്‍ കൂടിക്കാഴ്ച ചൈനയില്‍

ചരിത്രത്തില്‍ ആദ്യമായി ട്രംപ്- ഷി- പുട്ടിന്‍ കൂടിക്കാഴ്ച ചൈനയില്‍

by Editor

ഷെൻഷെൻ: നവംബർ 19-ന് ചൈനയിലെ ഷെൻഷെനിൽ വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ എന്നിവർ തമ്മിലുള്ള ചരിത്രത്തിലെ ആദ്യ ത്രികക്ഷി കൂടിക്കാഴ്ച നടക്കും. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിക്കിടെയാണ് ലോകത്തെ മൂന്ന് പ്രമുഖ വൻശക്തി രാജ്യങ്ങളുടെ തലവന്മാർ ആദ്യമായി ഒരുമിച്ച് വേദി പങ്കിടുന്നത്.

അമേരിക്കൻ ഭരണകൂടമായ വൈറ്റ് ഹൗസും റഷ്യൻ പ്രസിഡന്റിന്റെ ഓഫീസായ ക്രെംലിനും കൂടിക്കാഴ്ചയുടെ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയുമായും റഷ്യയുമായും ആശയവിനിമയം നടക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തിലെ പ്രധാനപ്പെട്ട ആണവ ശക്തി രാജ്യങ്ങളുടെ തലവന്മാര്‍ നടത്തുന്ന ഈ ചരിത്ര കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യം ഏറെയാണ്. അമേരിക്കയും റഷ്യയും തമ്മിലുള്ള ആണവായുധ ഉടമ്പടി അവസാനിച്ച് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 2026 ഫെബ്രുവരിയിലാണ് ഈ ഉടമ്പടിയുടെ കാലാവധി അവസാനിച്ചത്. അത് ഒരു വര്‍ഷം കൂടി നീട്ടണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു.

ആഗോളതലത്തിൽ ആണവായുധങ്ങൾ കുറയ്ക്കുന്നതിനും പുതിയ ആണവ നിരായുധീകരണ കരാറുകൾ രൂപീകരിക്കുന്നതിനുമായിരിക്കും ചർച്ചയിൽ പ്രധാന പരിഗണന നൽകുക എന്നാണ് സൂചന. ഇറാനുമായി ബന്ധപ്പെട്ട നിലവിലെ യുദ്ധസാഹചര്യങ്ങളും മിഡിൽ ഈസ്റ്റിലെ സുരക്ഷാ പ്രശ്നങ്ങളും നേതാക്കൾ ചർച്ച ചെയ്യുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

Send your news and Advertisements

You may also like

error: Content is protected !!