Thursday, April 30, 2026
Home » ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരും, ഐക്യത്തിന് ആഹ്വാനം; ആയത്തുള്ള മൊജ്‌താബ ഖൊമേനിയുടെ ആദ്യ സന്ദേശം.
ഖൊമേനിയുടെ പിൻഗാമിയായി മകൻ മൊജ്താബ ഖൊമേനി

ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരും, ഐക്യത്തിന് ആഹ്വാനം; ആയത്തുള്ള മൊജ്‌താബ ഖൊമേനിയുടെ ആദ്യ സന്ദേശം.

by Editor

ടെഹ്റാൻ: ഇറാന്‍റെ പുതിയ പരമോന്നത നേതാവായി സ്ഥാനമേറ്റ ആയത്തുള്ള മൊജ്‌താബ ഖമേനി തന്‍റെ ആദ്യ ഔദ്യോഗിക സന്ദേശം പുറത്തുവിട്ടു. ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്ത അദ്ദേഹം, ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്നും അമേരിക്കൻ താവളങ്ങളെ ലക്ഷ്യമിടുമെന്നും വ്യക്തമാക്കി. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനാണ് മൊജ്‌താബ ഖൊമേനിയുടെ ആദ്യ ഔദ്യോഗിക സന്ദേശം പുറത്തുവിട്ടത്.

ഇറാൻ അയൽക്കാരുമായുള്ള സൗഹൃദത്തിൽ വിശ്വസിക്കുന്നുവെന്നും അമേരിക്കൻ താവളങ്ങളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും അത് തുടരുമെന്നും മൊജ്‌തബ വ്യക്തമാക്കി. തൻ്റെ പിതാവ് ആയത്തുള്ള അലി ഖൊമേനിയുടെയും മിനാബിലെ സ്‌കൂളിലെ പെൺകുട്ടികളുടെയും മരണത്തിന് പ്രതികാരം ചെയ്യുമെന്നും സന്ദേശത്തിൽ പറയുന്നു.

പുതിയ നേതാവ് ആരായാലും വധിക്കുമെന്ന ഇസ്രയേലിൻ്റെയും അമേരിക്കയുടെയും ഭീഷണിക്കിടെ മൊജ്‌താബ പൊതുവേദിയിൽ ഇതുവരെ പ്രത്യക്ഷപ്പെടുകയോ പ്രതികരിക്കുകയോ ചെയ്‌തിട്ടില്ല. നിലവിലെ അസാധാരണ സാഹചര്യത്തിലാണ് ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയുള്ള മൊജ്‌താബുടെ സന്ദേശം പുറത്തുവിട്ടത്.

യു.എസ്-ഇസ്രയേൽ ആക്രമണങ്ങളിൽ മൊജ്‌താബയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്ത് വന്നതിന് ശേഷം വ്യാഴാഴ്ച്‌ചയാണ് സ്റ്റേറ്റ് ടെലിവിഷൻ സന്ദേശം സംപ്രേഷണം ചെയ്‌തതെന്നാണ് റിപ്പോർട്ട്. സ്ഥാനാരോഹണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും അദ്ദേഹം ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാതിരുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.

ഇറാൻ പ്രസിഡന്‍റിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Send your news and Advertisements

You may also like

error: Content is protected !!