Wednesday, June 10, 2026
Home » ആ ഡോക്ടർ മന്ത്രി ഇന്നും ചെന്നൈയിലുണ്ട്
ആ ഡോക്ടർ മന്ത്രി ഇന്നും ചെന്നൈയിലുണ്ട്

ആ ഡോക്ടർ മന്ത്രി ഇന്നും ചെന്നൈയിലുണ്ട്

രമേശ് മാത്യു

by Editor

ആ ഡോക്ടർ മന്ത്രി ഇന്നും ചെന്നൈയിലുണ്ട്. തൊണ്ണൂറ്റി ഒൻപതാം വയസ്സിലും രോഗികളെ നോക്കുന്നു.
`മക്കൾ തിലകം’ എം ജി ആറിന്റെ ആ ഡോക്ടർ ആരോഗ്യമന്ത്രി ചെന്നൈയിൽ തന്നെയുണ്ട്. ഡോക്ടർ ആയി എഴുപത്തഞ്ചാം വർഷവും കഴിഞ്ഞു തന്റെ തൊണ്ണൂറ്റി ഒൻപതാം (99 years) വയസിലും ആതുരസേവനരംഗത്തുള്ള ആ വലിയ മനുഷ്യൻ ഇപ്പോഴും ചെന്നൈ നഗരത്തിൽ സജീവമാണ് എന്ന് ഇന്നലെ തമിഴ്‌നാട്ടിൽ നിയമസഭാ തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷമുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് കണ്ടപ്പോൾ ആണ് മനസിലായത്.

1980 മുതൽ ആറു വർഷത്തിലധികം എം ജി രാമചന്ദ്രന്റെ സുവർണകാലത്തു അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന രണ്ടു എ ഐ എ ഡി എം കെ (AIADMK) മന്ത്രിസഭകളിൽ ആരോഗ്യമന്ത്രി ആയിരുന്ന ഡോക്ടർ എച്ച് വി ഹണ്ടേ (ഇപ്പൊൾ പദ്മശ്രീ Dr H V HANDE) ഇപ്പോഴും രോഗികളെ കാണുന്നുണ്ട് എന്ന് ചെന്നൈയിൽ ഉള്ള സുഹൃത്തുക്കളെ വിളിച്ചപ്പോൾ ആണ് മനസിലായത്.

തമിഴ്‍നാട്ടിലെ ശിശു മരണനിരക്ക് ഗണ്യമായി കുറച്ചതിനും തമിഴ്‌നാട്ടിൽ അങ്ങോളം ഇങ്ങോളം നാലായിരത്തിലധികം പ്രൈമറി ഹെൽത്ത് സെന്ററുകൾ സ്ഥാപിച്ചു 1985 -ൽ ആതുരസേവന രംഗത്തെ സേവനത്തിനുള്ള ഇന്ത്യയിലെ പ്രമുഖ അവാർഡ് ആയ ഡോക്ടർ ബി സീ റോയ് (Dr B C ROY AWARD) അവാർഡ് നേടിയ എച്ച് വി ഹണ്ടേ എന്ന ഡോക്ടർ ആ കാലഘട്ടത്തിൽ ഒരു അത്ഭുതം തന്നെ ആയിരുന്നു.

1980 -ൽ നിയമ സഭ തെരെഞ്ഞെടുപ്പിൽ ചെന്നൈയിൽ അണ്ണാ നഗർ (ANNA NAGAR) സീറ്റിൽ സാക്ഷാൽ കലൈഞ്ജർ മുത്തുവേൽ കരുണാധിയെ (M KARUNANIDHI) വിറപ്പിച്ച ഡോക്ടർ ഹണ്ടേ അന്ന് പരാജയപ്പെട്ടത് കേവലം 600 വോട്ടുകൾക്ക്.

പക്ഷെ മുഖ്യമന്ത്രി എം ജി ആർ തന്റെ വിശ്വസ്തനായ ഹണ്ടേയെ കൈയൊഴിഞ്ഞില്ല എന്ന് തന്നെയല്ല മന്ത്രിസഭയിൽ ഉൾപ്പെടുത്തി തമിഴ് നാടിൻ്റെ ആരോഗ്യരംഗത്ത് ഒരു പുതിയ തുടക്കം നൽകുവാനുള്ള ഉത്തരവാദിത്തം നൽകുകയും ചെയ്തു. പുറകെ ലെജിസ്ലേറ്റീവ് കൗൺസിലിലൂടെ ഡോക്ടറെ വിജയിപ്പിച്ചെടുക്കുകയും ചെയ്തു.

പിന്നെ തമിഴ്‌നാടിന്റെ ആരോഗ്യമേഖല കണ്ടത് അന്ന് വരെ അവിടെ നടക്കാത്ത രീതിയിലുള്ള ആരോഗ്യ വിപ്ളവം.

രാജഗോപാലാചാരിയുടെ സ്വാതന്ത്ര പാര്ടിയില് പ്രവർത്തിച്ചപ്പോൾ 1967 ലും 1971 ലും നിയമസഭയിലുണ്ടായിരുന്നു ഡോക്ടർ ഹണ്ടേ. രാജാജിയുടെ മരണത്തിനു ശേഷം കുറച്ചു നാൾ സ്വതന്ത്ര പാർട്ടിയുടെ ദേശീയ സെക്രെട്ടറിമാരിൽ ഒരാൾ. എം ജി ആർ അണ്ണാ ദ്രാവിഡ മുന്നറ്റ കഴകം സ്‌ഥാപിച്ചപ്പോൾ ഡോക്ടറും കൂടെ എത്തി. ഇപ്പോൾ ഭാരതീയ ജനത പാർട്ടിയിൽ. (BJP). ഒപ്പം ചെന്നൈയിലെ ഒരു പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പിൻ്റെ തലവനും.

ഡോക്ടർ ഹണ്ടേ നീണാൾ വാഴ്‌കൈ.

രമേശ് മാത്യു

രമേശ് മാത്യു

Send your news and Advertisements

You may also like

error: Content is protected !!