Thursday, November 19, 2026
Home » ലഷ്കറെ തയിബ കമാൻഡർ ലത്തീഫ് ഭട്ടിനെ സുരക്ഷാ സേന വധിച്ചു.
ലഷ്കറെ തയിബ കമാൻഡർ ലത്തീഫ് ഭട്ടിനെ സുരക്ഷാ സേന വധിച്ചു.

ലഷ്കറെ തയിബ കമാൻഡർ ലത്തീഫ് ഭട്ടിനെ സുരക്ഷാ സേന വധിച്ചു.

by Editor

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഉന്നത ലഷ്കറെ തയിബ (LeT) കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിനെ സുരക്ഷാ സേന വധിച്ചു. ഇന്ന് (നവംബർ 18-ന്) പുലർച്ചെ നടന്ന സംയുക്ത സൈനിക ഓപ്പറേഷനിലാണ് ഇയാളെ വധിച്ചത്. നവംബർ 11-ന് കുൽഗാമിലെ അഖ്രാനിലുള്ള സിആർപിഎഫ് (CRPF) ചെക്ക്‌പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് 22-കാരനായ ലത്തീഫ് ഭട്ട്. ഈ ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റിരുന്നു.

കുൽഗാമിലെ സങ്കൽപോറയിലുള്ള ഒരു പള്ളിക്കുള്ളിലാണ് ലത്തീഫ് ഭട്ട് ഒളിച്ചിരുന്നത്. വീഡിയോ കോളിലൂടെ കീഴടങ്ങാൻ സൈന്യം ആവശ്യപ്പെട്ടെങ്കിലും ഇയാൾ വിസമ്മതിച്ചു. തുടർന്ന് സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതോടെ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ ഇയാൾ കൊല്ലപ്പെടുകയായിരുന്നു. പള്ളിക്ക് കേടുപാടുകൾ ഒന്നും സംഭവിക്കാതെയാണ് സൈന്യം ഓപ്പറേഷൻ പൂർത്തിയാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കശ്മീർ താഴ്‌വരയിൽ അവശേഷിച്ചിരുന്ന അവസാനത്തെ സജീവ പ്രാദേശിക ഭീകരനായി സുരക്ഷാ ഏജൻസികൾ കണക്കാക്കിയിരുന്ന ഇയാളുടെ തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അനന്ത്നാഗിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതടക്കം നിരവധി ഭീകരാക്രമണക്കേസുകളിൽ ഇയാൾ പ്രതിയായിരുന്നു എന്ന് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

നവംബർ 16-ന് ലാറൂ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ഇയാളുടെ കൂട്ടാളിയായ ഉമർ കൊല്ലപ്പെട്ടിരുന്നെങ്കിലും ലത്തീഫ് ഭട്ട് വെടിയേറ്റ നിലയിൽ രക്ഷപ്പെട്ടിരുന്നു. തുടർന്ന് ഡ്രോണുകളുടെ സഹായത്തോടെ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്.

കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പങ്കാളിയായായ ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു.

Send your news and Advertisements

You may also like

error: Content is protected !!