Thursday, November 19, 2026
Home » ആസിയാന്‍ – ഇന്ത്യ ഉച്ചകോടിയിൽ വന്‍ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ആസിയാന്‍ - ഇന്ത്യ ഉച്ചകോടിയിൽ വന്‍ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ആസിയാന്‍ – ഇന്ത്യ ഉച്ചകോടിയിൽ വന്‍ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

by Editor

മനില: ഫിലിപ്പീൻസിലെ മനിലയിൽ നടന്ന 23-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ (ASEAN-India Summit) തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കുന്നതിനായി വന്‍ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനോദസഞ്ചാരികൾക്ക് സൗജന്യ ഇ-വിസ, ദീർഘകാല സമുദ്ര സഹകരണ പദ്ധതി, നിർണായക ധാതുക്കളുടെ മേഖലയിലെ പങ്കാളിത്തം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

  • ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനായി സൗജന്യ ഇലക്ട്രോണിക് വിസ അനുവദിക്കും.
  • ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മിൽ ദീര്‍ഘകാല സമുദ്ര സഹകരണ പദ്ധതി ആരംഭിക്കും. സമുദ്ര ഗതാഗത ബന്ധം, ശാസ്ത്രീയ ഗവേഷണം, ദുരന്ത നിവാരണം, കോസ്റ്റ് ഗാർഡ് സഹകരണം, നാവികരുടെ സുരക്ഷ എന്നിവ ലക്ഷ്യമിട്ടുള്ള ദീർഘകാല പദ്ധതിയാണ് ഇത്.
  • നിർണായക ധാതുക്കളുടെ ഖനനത്തിലും വിതരണ ശൃംഖലയിലും ആസിയാൻ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കും.
  • സിവിലിയൻ ആണവോർജ മേഖലയിൽ സാങ്കേതിക വിദ്യകളും അറിവുകളും കൈമാറുന്നതിനുള്ള സംവിധാനം രൂപീകരിക്കും.
  • ബഹിരാകാശ സാങ്കേതികവിദ്യാ രംഗത്തെ സഹകരണം വർദ്ധിപ്പിക്കുന്നതിനായി ആസിയാൻ-ഇന്ത്യ സ്പേസ് ഹാക്കത്തോൺ സംഘടിപ്പിക്കും.
  • സൈബർ കുറ്റകൃത്യങ്ങളെ നേരിടുന്നതിനും ശേഷി വർദ്ധിപ്പിക്കുന്നതിനുമായി സംയുക്ത സൈബർ ഫോറൻസിക് പരിശീലന പരിപാടി ആരംഭിക്കും.
  • ആസിയാൻ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് നളന്ദ സർവകലാശാലയിൽ നൽകുന്ന സ്കോളർഷിപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കും.
  • യുവജന ഉച്ചകോടി, യുവ പാർലമെന്റേറിയൻമാരുടെ കൈമാറ്റം, സ്റ്റാർട്ടപ്പ് ഹാക്കത്തോണുകൾ എന്നിവയിലൂടെ യുവജന പങ്കാളിത്തം ശക്തമാക്കും.
  • 2027-ൽ നടക്കുന്ന വേവ്സ് (WAVES 2027) ഉച്ചകോടിയിൽ ആസിയാൻ-ഇന്ത്യ ക്രിയേറ്റീവ് പാർട്ണർഷിപ്പ് പവലിയൻ ഒരുക്കും

ഇൻഡോ-പസഫിക് മേഖലയുടെ ഭാവി മത്സരത്തിലൂടെയല്ല, മറിച്ച് പരസ്പര സഹകരണത്തിലൂടെയാണ് രൂപപ്പെടുത്തേണ്ടതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിൽ മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇന്ത്യയും ആസിയാൻ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ‘വികസിത ഭാരതം 2047’ (Viksit Bharat 2047), ‘ആസിയാൻ കമ്മ്യൂണിറ്റി വിഷൻ 2045’ (ASEAN Community Vision 2045) എന്നീ പദ്ധതികൾ മേഖലയുടെ പൊതുവായ വളർച്ചയ്ക്ക് കരുത്തേകുമെന്നും PIB പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ക്വാഡ് ഉച്ചകോടി: മോദി കരുത്തനായ നേതാവാണെന്നും ലോകമെമ്പാടുമുള്ളവർ അദ്ദേഹത്തെ ബഹുമാനിക്കുന്നതായും ട്രംപ്.

Send your news and Advertisements

You may also like

error: Content is protected !!