Tuesday, May 26, 2026
Home » യുദ്ധം; ആരോടാണ്..?
യുദ്ധം; ആരോടാണ്..?

യുദ്ധം; ആരോടാണ്..?

കവിത

by Editor

ലോകനേതാക്കളേ,
ചെകിടടപ്പിക്കുന്ന ഒച്ചയും
കണ്ണഞ്ചിക്കുന്ന വെളിച്ചവും –
ആകാശപ്പൂത്തിരികളുടെ വിസ്മയരസങ്ങളിൽ നിന്ന്
ഇടയ്ക്കൊരുവേള
താഴേക്കൊന്നു നോക്കണം!
നിങ്ങളുടെ യുദ്ധം
വൻശക്തികളോടല്ല,
വയറ്റുപ്പിഴപ്പിന്
പണിയെടുക്കാൻപോണ
പാവംമനുഷ്യരോടാണ്!
രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ
പാടുപെടുന്നോരോടാണ്!
നിങ്ങളും പിറന്നപ്പോൾ
അവരെപ്പോലെതന്നെ,
അവർക്കിപ്പോഴുള്ളതുപോലെ,
കുഞ്ഞുങ്ങളായിരുന്നു!
നഗ്നരായിരുന്നു!
വിശക്കുമ്പോൾ കരയുന്നവരായിരുന്നു!
നോക്കിയാൽ ഓർത്താലോ!
ഓർത്താൽ ക്ഷമിച്ചാലോ!
ക്ഷമിച്ചാൽ ചെറുതായാലോ!
അതുകൊണ്ടാവും നോക്കാത്തത്!
ചെറുതായാലാണ് വലുതാവുകയെന്ന്
വലുതായോർക്കറിയില്ലല്ലോ!

സിംപിൾ ചന്ദ്രൻ

Send your news and Advertisements

You may also like

error: Content is protected !!