ജനീവ: 2026-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ദക്ഷിണാഫ്രിക്കൻ മനുഷ്യാവകാശ പ്രവർത്തകയും നിയമജ്ഞയുമായ ഇന്ത്യൻ വംശജ നവനേതം ‘നവി’ പിള്ളയ്ക്ക് (Navanethem “Navi” Pillay) ലഭിച്ചു. അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും മനുഷ്യാവകാശ സംരക്ഷണത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ പരമോന്നത ബഹുമതി നൽകിയിരിക്കുന്നത്.
രാജ്യാന്തരതലത്തില്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പരിഗണിച്ചാണ് ദക്ഷിണാഫ്രിക്കന്‍ പൗരയായ നവനേതം നവിപിള്ളൈയ്ക്ക് അംഗീകാരം. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ധീരമായി പോരാടിയ വനിതയാണ് നവനേതം നവി പിള്ളൈയെന്ന് നോര്‍വീജിയന്‍ പാര്‍ലമെന്റ് കമ്മിറ്റി വിലയിരുത്തി.
1941-ൽ ദക്ഷിണാഫ്രിക്കയിലെ ഡർബനിലാണ് നവി പിള്ള ജനിച്ചത്. ഇവരുടെ മുത്തശ്ശൻ തമിഴ്‌നാട്ടിൽ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയതാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തിയ അവര്‍, 1988-ല്‍ ‘ഡോക്ടര്‍ ഓഫ് ജുറിഡിക്കല്‍ സയന്‍സ്’ ബിരുദം നേടി. 1995-ല്‍ അവര്‍ ദക്ഷിണാഫ്രിക്കയിലെ ഹൈക്കോടതിയിലേക്ക് നിയമിക്കപ്പെടുകയും, രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളായി മാറുകയും ചെയ്തു. 1999-ല്‍, റുവാണ്ടയ്ക്കായുള്ള അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണലിന്റെ (ICTR) ജഡ്ജിയായും പ്രസിഡന്റായും അവര്‍ നിയമിതയായി. തുടര്‍ന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ജയ്ജിയായും നിയമിതയായി.
2008 മുതൽ 2014 വരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ ആയി സേവനമനുഷ്ഠിച്ചു. പലസ്തീനിലെ യുഎൻ സ്വതന്ത്ര കമ്മീഷൻ അധ്യക്ഷയായി പ്രവർത്തിച്ചിട്ടുള്ള അവർ, നിലവിൽ മ്യാൻമറിലെ റോഹിങ്ക്യൻ വംശഹത്യയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ (ICJ) ജഡ്ജിയാണ്. വർണവിവേചനത്തിനെതിരെയും യുദ്ധക്കുറ്റങ്ങൾക്കെതിരെയും ശക്തമായി നിലകൊണ്ട വ്യക്തിയാണ് നവി പിള്ള. പുരസ്‌കാര തുകയായ 12 ദശലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം 1.2 മില്യൺ ഡോളർ) ഇന്നലെ പ്രഖ്യാപിച്ച ഈ പുരസ്കാരത്തിലൂടെ അവർക്ക് ലഭിക്കും.
പുരസ്‌കാരത്തിന്റെ ധാർമികത നഷ്ടപ്പെട്ടെന്ന് ട്രംപും നെതന്യാഹുവും
2026 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ദക്ഷിണാഫിക്കക്കാരിയായ ഇന്ത്യൻ തമിഴ് വംശജ നവനീതം നവി പിള്ളയ്ക്ക് നൽകിയതിനെ വിമർശിച്ച് ട്രമ്പും നെതന്യാഹുവും. നൊബേൽ പുരസ്കാരത്തിന്‍റെ ധാർമിക വീക്ഷണം നഷ്ടപ്പെട്ടെന്ന് ഇസ്രേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമർശിച്ചു. പുരസ്‌കാരം നൽകിയത് ജൂത വിരുദ്ധ പ്രചാരണത്തിലൂടെ കരിയർ പടുത്തുയർത്തിയ ആൾക്കെന്നും നെതന്യാഹു കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ന്യായാധിപയായ നവി പിള്ള, ഗസയിൽ ഇസ്രയേൽ വംശഹത്യ നടത്തിയെന്ന് കണ്ടെത്തിയ യു എൻ സ്വതന്ത്ര കമ്മിഷൻ അധ്യക്ഷയായിരുന്നു. ഇതാണ് ഇസ്രയേലിന്‍റെ പ്രകോപനത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
നവി പിള്ളയെ ആദരിച്ചതിലൂടെ നൊബേൽ കമ്മിറ്റി പുരസ്കാരത്തിന്റെ അന്തസ്സ് കളങ്കപ്പെടുത്തിയെന്നും സ്വയം നാണംകെട്ടുവെന്നുമുള്ള അമേരിക്കൻ അഭിഭാഷകൻ ഡേവിഡ് ഷോണിൻ്റെ കുറിപ്പാണ് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചത്. “നവി പിള്ളയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകിയതിലൂടെ നൊബേൽ കമ്മിറ്റി ഇന്ന് തങ്ങളെത്തന്നെ പരിഹരിക്കാനാകാത്തവിധം നാണംകെടുത്തുകയും ഒരുകാലത്ത് മഹത്തരമായിരുന്ന നൊബേൽ സമാധാന പുരസ്കാരത്തിന്റെ അന്തസ്സ് കെടുത്തുകയും ചെയ്തിരിക്കുന്നു. അമേരിക്കയെയും ഇസ്രായേലിനെയും പരസ്യമായി വെറുക്കുന്ന ഒരാളാണ് പിള്ള. തന്റെ ഔദ്യോഗിക പദവിയിലിരുന്നുകൊണ്ട് അവർ ഭീകരവാദികളെ ആഘോഷിക്കുകയും ഹമാസിന് പ്രതിഫലം നൽകുകയുമാണ് ചെയ്തത്. ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് കണ്ടെത്തുകയും നിയമനടപടികൾക്ക് ആഹ്വാനം ചെയ്യുകയും ചെയ്ത ഒരു വ്യാജ അന്വേഷണം അവർ നടത്തി. സാധാരണ ഒരു മേഖലയിലും അവർക്ക് യാതൊരു വിശ്വാസ്യതയുമില്ല, സമാധാനം വളർത്താൻ അവർ ഒരിക്കലും ഒന്നും ചെയ്തിട്ടുമില്ല. അതിന്റെ നേരെ വിപരീതമാണ് ചെയ്തത്. എന്നാൽ ഒരുകാലത്ത് ഏറെ കൊതിച്ചിരുന്ന സമാധാന പുരസ്കാരം മുൻപ് യാസർ അറഫാത്തിന് നൽകിയ ഒരു കമ്മിറ്റിയിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാനാവുക? എന്നാണ് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കുറിച്ചത്

