Friday, May 29, 2026
Home » പ്രധാനമന്ത്രിക്കും നിര്‍മല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് വി ഡി സതീശൻ
പ്രധാനമന്ത്രിക്കും നിര്‍മല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് വി ഡി സതീശൻ

പ്രധാനമന്ത്രിക്കും നിര്‍മല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് വി ഡി സതീശൻ

by Editor

ന്യൂ ഡൽഹി: കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഡൽഹിയിലെത്തിയ വി. ഡി. സതീശൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമല സീതാരാമൻ എന്നിവർക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൻ്റെ ഭാഗമായാണ് അദ്ദേഹം കേന്ദ്ര നേതാക്കളെ കണ്ടത്.

കേരളത്തിലെ വികസന കാര്യങ്ങളും സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ കേന്ദ്ര പദ്ധതികളുടെ പുരോഗതിയും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം. കൂടാതെ ആഭ്യന്തര സുരക്ഷയിലും, സേനാ നവീകരണത്തിലും കേന്ദ്രത്തിന്‍റെ പിന്തുണ തേടിയതായാണ് സൂചന. കേന്ദ്ര തുറമുഖ കാര്യ മന്ത്രി സര്‍ബാനന്ദ സോനോവാളിനെ കണ്ട് തുറമുഖ വികസനത്തിലും മുഖ്യമന്ത്രി പിന്തുണ തേടി.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതികളിൽ ഇ.ഡി (ED) റെയ്ഡ് നടന്നതിനെത്തുടർന്ന് കേരളത്തിൽ രാഷ്ട്രീയ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ചകൾ നടന്നത്. എന്നാൽ ഇ.ഡി റെയ്ഡുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി വി. ഡി. സതീശൻ തയ്യാറായില്ല. രണ്ട് ദിവസത്തെ ഡൽഹി സന്ദർശനം പൂർത്തിയാക്കി അദ്ദേഹം കേരളത്തിലേക്ക് മടങ്ങി.

മുഖ്യമന്ത്രി വി ഡി സതീശൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Send your news and Advertisements

You may also like

error: Content is protected !!