Friday, May 29, 2026
Home » തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

by Editor

ന്യൂ ഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ സേവാ തീർഥിലെ പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. 20 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിൽ വിജയ് തമിഴ്നാടിൻ്റെ വിവിധ ആശങ്കകൾ പ്രധാനമന്ത്രിയോട് പങ്കുവെച്ചു. ഈ മാസം ആദ്യം തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്‌യുടെ ആദ്യ ഡൽഹി സന്ദർശനമാണിത്.

വന്ദേമാതരം വിവാദം, മേക്കെദാട്ടു ഡാം പദ്ധതി തർക്കം, തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്ത സംഭവം തുടങ്ങിയ വിഷയങ്ങൾ വിജയ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. കർണാടക കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ഉദ്ദേശിക്കുന്ന മേക്കെദാട്ടു ജലസംഭരണി പദ്ധതിക്ക് അനുമതി നൽകരുതെന്ന് വിജയ് ആവശ്യപ്പെട്ടു. ഇത് തമിഴ്നാടിന്റെ ജലാവകാശത്തെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഔദ്യോഗിക പരിപാടികളിൽ തമിഴ്‌നാടിന്റെ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കാൻ അനുവദിക്കണമെന്ന് വിജയ് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. തമിഴ്നാട്ടിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ആദ്യം ആലപിച്ചത് പ്രതിപക്ഷ കക്ഷികൾ ചോദ്യംചെയ്തിരുന്നു. ഇതിനിടെയാണ് വിജയ് പ്രധാനമന്ത്രിക്ക് മുന്നിൽ അഭ്യർഥന വെച്ചിരിക്കുന്നത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ചോള കാലഘട്ടത്തിലുള്ള ചെമ്പോലകൾ നെതർലൻഡ്സിൽനിന്ന് ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നതിന് വിജയ് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിജയ് ഡൽഹിയിലെ തമിഴ്നാട് ഹൗസിൽ മടങ്ങിയെത്തി. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നി‍ർമല സീതാരാമൻ, മുതി‍ർന്ന കോൺ​ഗ്രസ് നേതാക്കളായ സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി, മല്ലികാ‍ർജുൻ ഖ‍ാർ​ഗെ എന്നിവരുമായും വിജയ് കൂടിക്കാഴ്ച നടത്തിയേക്കും.

ചോള ചരിത്രം ഇന്ത്യയിലേക്ക്; ‘ലൈഡന്‍’ ചെമ്പ് ഫലകങ്ങള്‍ വീണ്ടെടുത്ത് കേന്ദ്ര സര്‍ക്കാര്‍.

Send your news and Advertisements

You may also like

error: Content is protected !!