അന്ധയായ ബൾഗേറിയൻ സന്യാസിനിയും, അതീന്ദ്രിയജ്ഞാനം അഥവാ ദിവ്യദൃഷ്ടീയുണ്ടെന്നു കരുതിവന്ന ഒരു പ്രകൃതി ചികിത്സകയുമായിരുന്നു ബാബ വാംഗ, മാസിഡോണിയയിൽ നിന്നുള്ള അവർ തന്റെ ജീവിതത്തിന്റെ കൂടുതൽ കാലവും ബൾഗേറിയയിലെ കൊസൂഹ് മലകളിലെ റൂപിതെ എന്നപ്രദേശത്തു ആണ് വസിച്ചിരുന്നത്. 1911 ജനുവരി 31 നു മാസിഡോണിയയിലെ സ്റ്റ്രൂമീറ്റ്സ എന്ന പ്രദേശത്തായിരുന്നു അവരുടെ ജനനം. വാൻഗെലിയ പാണ്ഡേവ ദിമിത്രോവ എന്നാണ് ബാബ വംഗയുടെ യഥാർഥ പേര്. 12 -മത്തേ വയസ്സിൽ കാഴ്ച നഷ്ടപ്പെട്ട ശേഷം ആണ് വാംഗക്ക് അതീന്ദ്രിയമായ കഴിവുകൾ വന്നുചേർന്നതെന്നു വിശ്വസിക്കുന്നു. ലോകത്തിലെ ദശലക്ഷക്കണക്കിനു വരുന്ന വിശ്വാസികൾ ഇന്നും ബാബ വാംഗക്ക് അമാനുഷികവും അതീന്ദ്രിയവുമായ കഴിവുകൾ ഉണ്ടായിരുന്നു എന്നു വിശ്വസിക്കുന്നു. പുസ്തകങ്ങൾ ഒന്നും തന്നെ അവർ എഴുതിയിട്ടില്ല എങ്കിലും അവർ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിച്ചിരുന്നതും, മറ്റു കേട്ടുകേൾവികളും പിന്നീട് പ്രസിദ്ധീകരിക്കപ്പെടുകയായിരുന്നു.
സോവിയറ്റ് യൂണിയന്റെ പതനം, ചെർണോബൈൽ ദുരൻതം, ജോസഫ് സ്റ്റാലിന്റെ അന്ത്യദിനം, റഷ്യൻ മുങ്ങിക്കപ്പലായ കുർസ്ക് കെ-41 നശിക്കാനിടയായ സംഭവം, സെപ്തംബർ 11 ലെ ആക്രമണം, വാസ്സെലിൻ ടപലോവ് ലോക ചെസ്സ് ചാമ്പ്യനായത് തുടങ്ങിയ സംഭവങ്ങൾ ബാബ വാംഗ പ്രവചിച്ചിട്ടുണ്ട് എന്ന് വീസ്ലെർ ഫീൽഡ് ഗൈഡ് ടു ദ പാരനോർമൽ (Wiesler Field Guide to the Paranormal) എന്ന ഗ്രന്ഥകാരൻ അവകാശപ്പെടുന്നു. 11 ഓഗസ്റ്റ് 1996 -ൽ 85 -അം വയസ്സിൽ ആണ് അവർ മരണമടഞ്ഞത്.
ബാബ വാംഗയുടെ 2025 നെ സംബന്ധിച്ച പ്രവചങ്ങൾ ആണ് ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുന്നതു. 2025-ൽ യൂറോപ്പിൽ യുദ്ധമുണ്ടാകുമെന്ന ബാബ വംഗ പ്രവചിച്ചിട്ടുണ്ട്, ഇത് ഭൂഖണ്ഡത്തിലെ ജനസംഖ്യയെ നശിപ്പിക്കുമെന്നാണ് പ്രവചനം. 2025-ല്‍ ലോകാവസാനത്തിന് തുടക്കം കുറിക്കുമെന്നാണ് ബാബ വംഗയുടെ പ്രവചനത്തില്‍ പറയുന്നത്. 2025-ല്‍ യൂറോപ്പിലെ ഒരു വലിയ സംഘര്‍ഷം ഭൂഖണ്ഡത്തിലെ ജനസംഖ്യയെ ഗണ്യമായി കുറയ്ക്കുമെന്നും ബാബ വംഗ പറഞ്ഞിരുന്നു. വരാൻ പോകുന്ന യുദ്ധം പടിഞ്ഞാറിന്റെ മുഴുവൻ സന്തോഷവും കെടുത്തും എന്നാണ് ബാബ വാംഗ പറയുന്നത്. കിഴക്കും പടിഞ്ഞാറും തമ്മിൽ വലിയ യുദ്ധം ആണ് വരാൻ പോകുന്നത് എന്നാണ് പ്രവചനം. 2025-ഓടെ മനുഷ്യൻ ടെലിപ്പതി വികസിപ്പിക്കുമെന്നും പറയുന്നു
ഇത് കൂടാതെയുമുണ്ട് ഇവരുടെ പ്രവചനങ്ങള്‍. 2028 -ൽ ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ മനുഷ്യരാശി ശുക്രനില്‍ എത്തും. 2033-ൽ ധ്രുവീയ മേഖലയിലെ മഞ്ഞുമലകള്‍ ഉരുകുന്നത് സമുദ്രനിരപ്പുയരാന്‍ കാരണമാകും. 2076-ല്‍ ആഗോളതലത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം തിരികെ വരും. 2130 -ൽ അന്യഗ്രഹ ജീവികളുമായി മനുഷ്യര്‍ക്ക് ബന്ധമുണ്ടാകും. 2170 -ൽ ഭൂമിയില്‍ ഭൂരിഭാഗം പ്രദേശത്തും വരള്‍ച്ചയുണ്ടാകും. 3005-ൽ ചൊവ്വയില്‍ ഒരു യുദ്ധം ഉണ്ടാകും. 3797-ൽ ഭൂമിയില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വരും. മനുഷ്യര്‍ ഭൂമി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകും. 5079-ൽ ലോകം അവസാനിക്കും.
1996-ല്‍ ബാബ വംഗ മരിക്കുമ്പോള്‍ ഇന്റര്‍നെറ്റ് അതിന്റെ ശൈശവദശയിലായിരുന്നു. എന്നാല്‍, അതിനെക്കുറിച്ചും അതിശയിപ്പിക്കുന്ന പ്രവചനങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുമെന്ന് അവര്‍ പ്രവചിച്ചു. സുപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്ന ഇവ അന്താരാഷ്ട്ര സുരക്ഷയെ അപകടത്തിലാക്കുമെന്നും അവര്‍ പ്രവചിച്ചിട്ടുണ്ട്.
യുക്രെയ്നിലെ റഷ്യൻ അധിനിവേശവും ന്യൂയോർക്ക് നഗരത്തിലെ 9/11 ആക്രമണവും ബാബ വംഗ മുൻപ് കൃത്യമായി പ്രവചിച്ചിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യ ലോകത്ത് ആധിപത്യം സ്ഥാപിക്കുമെന്നും പ്രസിഡന്‍റ് വ്‌ളാഡിമിർ പുട്ടിൻ ‘ലോകത്തിന്‍റെ നാഥൻ’ ആകുമെന്നും 1979 -ലെ ഒരു അഭിമുഖത്തിൽ അവർ അവകാശപ്പെട്ടിരുന്നു. കോവിഡ് വൈറസ് വ്യാപനം, 1997 -ൽ ഡയാന രാജകുമാരിയുടെ മരണം എന്നിവയും ബാബ വംഗ പ്രവചിച്ചതായി അവകാശപ്പെടുന്നു. അതേസമയം, ഇവരുടെ ചില പ്രവചനങ്ങൾ തെറ്റി പോയിട്ടുണ്ടെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.