ഭോപ്പാൽ, മധ്യപ്രദേശ്: ആളൊഴിഞ്ഞ സ്ഥലത്ത് കിടന്ന എസ് യു വി കാറിൽ 52 കിലോ സ്വർണ്ണവും 10 കോടി രൂപയും. കണ്ണുകൾ മഞ്ഞളിച്ചുപോകുന്ന ആ കാഴ്ച മധ്യപ്രദേശിലെ ഭോപ്പാലിലായിരുന്നു നടന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു അന്വേഷണ സംഘത്തിന് രഹസ്യ വിവരം ലഭിച്ചത്. കുഷാൽപുര റോഡിൽ ഒരു എസ് യു വി കിടപ്പുണ്ട്, അകത്ത് രണ്ട് ബാഗുകളുമുണ്ട്, ചെന്ന് പരിശോധിക്കണമെന്നായിരുന്നു സന്ദേശം. ആദായനികുതി വകുപ്പും പൊലീസും ചേർന്ന് ഉപേക്ഷിക്കപ്പെട്ട കാർ കണ്ടെത്തുകയായിരുന്നു. 52 കിലോ തൂക്കം വരുന്ന സ്വർണ ബിസ്കറ്റുകളും 10 കോടി രൂപയുമായിരുന്നു ഉപേക്ഷിക്കപ്പെട്ട കാറിൽ രണ്ട് ബാഗുകളിൽ ഉണ്ടായിരുന്നത്. സ്വർണ്ണത്തിനു മാത്രം നാൽപതു കോടിയോളം വില വരും എന്ന് ഡെപ്യൂട്ടി കമ്മീഷണർ പ്രിയങ്ക ശുക്ല പറഞ്ഞു. സംസ്ഥാന വ്യാപകമായി നടത്തുന്ന റെയ്ഡുകളെ ഭയന്ന് പ്രതികൾ ഓടിയൊളിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. പണവും സ്വർണവും കടത്താൻ ശ്രമിച്ചവർക്കായി തെരച്ചിൽ ആരംഭിച്ചുവെന്നും ഡിസിപി അറിയിച്ചു. എന്നാലും ചോദ്യങ്ങളനവധിയാണ്? ഈ നിധി എവിടെ നിന്ന് വന്നു, റോഡിൽ ഉപേക്ഷിക്കപ്പെട്ടതെങ്ങനെ? പിന്നിൽ ആരാണ്? …
ഉപേക്ഷിക്കപ്പെട്ട കാറിൽ 52 കിലോ സ്വർണ്ണവും 10 കോടി രൂപയും
85