90
ബെർലിൻ: ജർമനിയിൽ മഗ്ഡെബർഗിൽ ഉള്ള ക്രിസ്മസ് മാർക്കറ്റിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി രണ്ട് മരണം. എൺപതോളം പേർക്ക് പരിക്കേറ്റു. ഇവരിൽ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. കാർ ഓടിച്ചിരുന്ന 50 വയസുകാരനായ ആളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. 2006 മുതൽ ജർമ്മനിയിൽ താമസിക്കുന്ന ഇയാൾ സൗദി പൗരനായ ഒരു ഡോക്ടറാണ്. ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയ കാർ ആളുകളെ ഇടിച്ചിട്ട് 400 മീറ്ററോളം മുന്നോട്ട് നീങ്ങിയെന്നാണ് വിവരം.