ന്യൂഡൽഹി: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ ഭാഷകളിൽ നിന്നായി 400 ഓളം സിനിമകളാണ് ഇത്തവണ അവാർഡ് പട്ടികയിൽ ഇടംപിടിച്ചത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അതിമനോഹരമാക്കിയതിനാണ് അംഗീകാരം. ഈ നേട്ടത്തോടെ നാലാമത് തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം തേടിയെത്തുന്നത്. ഇതിന് മുമ്പ് ‘മതിലുകള്‍’, ‘ഒരു വടക്കന്‍ വീരഗാഥ’, ‘പൊന്തന്മാട’, ‘വിധേയന്’, ‘ഡോ. ബാബാസാഹേബ് അംബേദ്കര്‍’ എന്നീ ചിത്രങ്ങളിലെ അഭിനയ മികവിലൂടെ മൂന്ന് തവണ ദേശീയ പുരസ്കാരം നേടിയിട്ടുള്ള മമ്മൂട്ടി, നാലാം തവണയും ഈ നേട്ടം ആവര്‍ത്തിച്ച് മലയാള സിനിമയുടെ അഭിമാനം ഉയര്‍ത്തി.
മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’ സ്വന്തമാക്കി. മികച്ച തമിഴ് ചിത്രമായി ധനുഷ് സംവിധാനം ചെയ്ത ‘രായന്’ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മികച്ച ഹിന്ദി ചിത്രത്തിനുള്ള പുരസ്കാരം ‘ശ്രീകാന്ത്’ നേടി. ലക്കി ഭാസ്കറിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം വെങ്കി അറ്റ്ലൂരി നേടി. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലൂടെ പ്രകടനത്തിന് യാമി ഗൗതത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം. അമരൻ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം രാജ്കുമാർ പെരിയസ്വാമി സ്വന്തമാക്കി. കൽക്കി 2898 എ.ഡി. മികച്ച ജനപ്രിയ വിനോദചിത്രത്തിനുള്ള പുരസ്കാരം നേടി. ആർട്ടിക്കിൾ 370 ആണ് മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരം നേടിയത്.
അവാർഡുകൾ
മികച്ച ഫീച്ചർ ചിത്രം: ആർട്ടിക്കിൾ 370
മികച്ച നടൻ: കാർത്തിക് ആര്യൻ (ചന്തു ചാമ്പ്യൻ), മമ്മൂട്ടി (ഭ്രമയുഗം)
മികച്ച നടി: യാമി ഗൗതം (ആർട്ടിക്കിൾ 370)
മികച്ച സംവിധായകൻ: രാജ്കുമാർ പെരിയസാമി (അമരൻ)
മികച്ച സഹനടി: രൂപശ്രീ വാർക്കാടി (മിഥ്യ), സചന നമിദാസ് (മഹാരാജ)
മികച്ച സഹനടൻ: സഞ്ജയ് മിശ്ര (ഭക്ഷക്)
മികച്ച ജനപ്രിയ വിനോദചിത്രം: കൽക്കി 2898 എ.ഡി
മികച്ച ഛായാഗ്രഹണം- ഭ്രമയുഗം, ഷെഹ്നാഥ് ജലാൽ
മികച്ച ഗായിക- വൈക്കം വിജയ ലക്ഷ്മി- (അങ്ങ് വാന കോണില്‍) എ.ആർ.എം
മികച്ച ഗായകൻ: അഭയ് ജോധ്പുർക (ചിത്രം:നവ്സാചി ഗൗരി മാസി)
മികച്ച പശ്ചാത്തല സംഗീതം- അമരൻ, ജിവി പ്രകാശ്കുമാർ
മികച്ച ഗാനരചന: മനോജ് മുന്താഷിർ (മൈദാൻ).
മികച്ച തിരക്കഥ: പുഷ്പ 2 – സുകുമാർ
മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി- മഹാരാജ, അനൽ അരശ് ( തമിഴ്)
മികച്ച കൊറിയോഗ്രാഫി- വിജയ് ഗാംഗുലി
മികച്ച കോസ്റ്റ്യൂം ഡിഅസൈനാര്- പുഷപ 2
മികച്ച പ്രൊഡക്ഷൻ ഡിസൈനിങ്- കൽക്കി എഡി
ബെസ്റ്റ് എഡിറ്റിങ്- അമരൻ- ആർ കലൈവാണൻ
ദേശീയ-സാമൂഹിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രം: ക്യാപ്റ്റൻ മില്ലർ
മികച്ച ബാലതാരം: റിദ്ധിമാൻ ബാനർജി, തപോമോയ് ദേബ്, ഗീതാശ്രീ ചക്രബർത്തി, അരുന്ദേവ് പോത്തുല, അതിഷ് എസ്. ഷെട്ടി
ബെസ്റ്റ് ഫിലിം ക്രിട്ടിക്- സഞ്ജീവ് ശ്രീവാസ്തവ
മികച്ച പുസ്തകം- പ്രദീപ് ഷെട്ടി
പ്രത്യേക പരാമർശം- ഭദ്രകാളി നാടകം
മികച്ച വിവരണം- സൗന്ദര്യ ജയചന്ദ്രൻ
മികച്ച ഡോകുമെൻ്ററി- രാം നമി (ഹിന്ദി)
പ്രത്യേക പരാമർശം- സൗണ്ട് മിക്സിങ്- മെയ്യഴകൻ
പ്രത്യേക പരാമർശം നടൻ- ക്യാപ്റ്റൻ മില്ലർ- ധനുഷ്
മികച്ച തുളു സിനിമ- ഇമ്പു
മികച്ച തെലുങ്ക് ചിത്രം- ദി കാർണിവൽ കമ്മിറ്റി, യദു വംശി
മികച്ച തമിഴ് ചിത്രം – റായൻ
മികച്ച ഒഡിയ ചിത്രം- ലഹരി
മികച്ച മലയാള സിനിമ- ഫെമിനിച്ചി ഫാത്തിമ
മികച്ച കന്നഡ സിനിമ- മിഥ്യ
മികച്ച ഹിന്ദി സിനിമ- ശ്രീകാന്ത്
മികച്ച ഗുജറാത്തി സിനിമ- മാരൻ ദി ഹണ്ട്
മികച്ച ബംഗാളി സിനിമ- ചലച്ചിത്ര അക്കൗണ്ട്
മികച്ച ആസാമീസ് ചിത്രം- ജൂയിഫൂൽ

