Friday, July 18, 2025
Mantis Partners Sydney
Home » മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നേറ്റമെന്ന് എക്സിറ്റ് പോളുകൾ
മഹാരാഷ്ട്രയിൽ കൂറ്റൻ ജയത്തോടെ ബിജെപി മുന്നണി, ജാർഖണ്ഡിൽ ഇന്ത്യ മുന്നണിക്ക് നേട്ടം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നേറ്റമെന്ന് എക്സിറ്റ് പോളുകൾ

by Editor

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എക്സിറ്റ് പോൾ ഫലങ്ങൾ എൻഡിഎ മുന്നണിക്ക് മുൻതൂക്കം പ്രവചിക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന സർവേകളില്‍ ഭൂരിപക്ഷവും പ്രവചിക്കുന്നത് മഹാരാഷ്ട്രയില്‍ മാഹായുതി-ബിജെപി സഖ്യത്തിന് മുന്‍തൂക്കമെന്നാണ്.

മഹാരാഷ്ട്ര എക്സിറ്റ് പോൾ ഫലങ്ങൾ
റിപ്പബ്ലിക് ടിവി– പി മാർക്
എൻ.ഡി.എ- 137-157 സീറ്റുകള്‍
ഇന്ത്യ സഖ്യം- 126-146 സീറ്റുകള്‍
മറ്റുള്ളവർ- 2-8 സീറ്റുകള്‍

മാട്രിസ്
എൻ.ഡി.എ- 150-170 സീറ്റുകള്‍
ഇന്ത്യ സഖ്യം- 110-130 സീറ്റുകള്‍
മറ്റുള്ളവർ- 8-10 സീറ്റുകള്‍

ഇലക്ടറൽ എഡ്ജ്
എൻ.ഡി.എ- 118 സീറ്റുകള്‍
ഇന്ത്യ സഖ്യം-130 സീറ്റുകള്‍
മറ്റുള്ളവർ- 20 സീറ്റുകള്‍

ചാണക്യ സ്ട്രാറ്റജിസ്
എൻ.ഡി.എ- 152-160 സീറ്റുകള്‍
ഇന്ത്യ സഖ്യം-130-138 സീറ്റുകള്‍
മറ്റുള്ളവർ- 6-8 സീറ്റുകള്‍

പീപ്പിൾസ് പൾസ്
എൻ.ഡി.എ- 182 സീറ്റുകള്‍
ഇന്ത്യ സഖ്യം- 97 സീറ്റുകള്‍
മറ്റുള്ളവർ- 9 സീറ്റുകള്‍

ഝാര്‍ഖണ്ഡ് ബിജെപിയ്‌ക്കൊപ്പം തന്നെ നിൽക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.

ബിജെപി 40 മുതല്‍ 44 വരെ സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൗ ജെവിസി സര്‍വെ പ്രവചിക്കുന്നത്. ഹേമന്ത് സോറന്റെ ജെഎംഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യമുന്നണി 30 മുതല്‍ 40 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് പ്രവചനം.

എന്‍ഡിഎയ്ക്ക് 47 സീറ്റുകളും ഇന്ത്യ മുന്നണിയ്ക്ക് 30 സീറ്റുകളും മറ്റുള്ളവര്‍ക്ക് നാലു സീറ്റുകളും ലഭിക്കുമെന്ന് എബിപി മാട്രിസ് സര്‍വെ പറയുന്നു.

എന്നാൽ ബിജെപി 25 സീറ്റുകള്‍ മാത്രമേ നേടൂ എന്നാണ് ആക്‌സിസ് മൈ ഇന്ത്യ സര്‍വെയുടെ പ്രവചനം. ജെഎംഎം 53 സീറ്റുകള്‍ വരെ നേടുമെന്നും ഇതേ സര്‍വെ പ്രവചിക്കുന്നു.

ബിജെപിയ്ക്ക് 44 മുതല്‍ 53 സീറ്റുകള്‍ വരെയാണ് പീപ്പിള്‍സ് പള്‍സ് പ്രവചിക്കുന്നത്. ജെഎംഎം 25 മുതല്‍ 37 സീറ്റുകളും, മറ്റുള്ളവര്‍ 5 മുതല്‍ 9 സീറ്റുകള്‍ വരെ നേടിയേക്കുമെന്നാണ് പ്രവചനം.

Send your news and Advertisements

You may also like

error: Content is protected !!